കോഴിക്കോട് നടന്ന യുവമോർച്ചയുടെ യോഗത്തിലാണ് ശ്രീധരൻ പിള്ള പരാതിക്കു കാരണമായ പ്രസംഗം നടത്തിയത്. പ്രസംഗത്തിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കോഴിക്കോട് കസബ പൊലീസ് ശ്രീധരൻ പിള്ളയ്ക്കെതിരെ കേസെടുത്തത്

വിവാദ പ്രസം​ഗം: പി.എസ്. ശ്രീധരൻ പിള്ള ഹെെക്കോടതിയിൽ

Published On: 9 Nov 2018 12:12 PM GMT
വിവാദ പ്രസം​ഗം: പി.എസ്. ശ്രീധരൻ പിള്ള ഹെെക്കോടതിയിൽ

കൊച്ചി∙ ശബരിമലയിലെ വിവാദ പ്രസം​ഗത്തിൻെറ പേരിലുള്ള നിയമ നടപടികൾക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ‌ പി.എസ്. ശ്രീധരൻ പിള്ള ഹെെക്കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള പൊലീസ് കേസ് റദ്ദാക്കണമെന്നാണ് ശ്രീധരൻ പിള്ളയുടെ ഹർജിയിലെ പ്രധാന ആവശ്യം.

അതേസമയം ഹര്‍ജിയില്‍ വിശദീകരണം നൽകിയ സർക്കാർ കേസ് ചൊവ്വാഴ്ച പരിഗണിക്കും വരെ ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു. കോഴിക്കോട് നടന്ന യുവമോർച്ചയുടെ യോഗത്തിലാണ് ശ്രീധരൻ പിള്ള പരാതിക്കു കാരണമായ പ്രസംഗം നടത്തിയത്.

പ്രസംഗത്തിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കോഴിക്കോട് കസബ പൊലീസ് ശ്രീധരൻ പിള്ളയ്ക്കെതിരെ കേസെടുത്തത്. ഐപിസി 505 (1) ബി പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കൽ. കലാപത്തിന് ആഹ്വാനം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ഈ വകുപ്പിൽ ഇൾപ്പെടുന്നതാണ്.

Top Stories
Share it
Top