പി.എസ്.സി പരീക്ഷാ നടത്തിപ്പില്‍ മാറ്റം വരുത്തണമെന്ന് ക്രൈംബ്രാഞ്ച്

മൊബൈല്‍ ജാമര്‍ കൊണ്ടുവരണമെന്നും പി.എസ്.സിയുടെ എല്ലാ പരീക്ഷകളും ഓണ്‍ലൈന്‍ ആക്കിമാറ്റണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.ഇതിനു പുറമെ വാച്ചുകളും പരീക്ഷാ കേന്ദ്രത്തില്‍ നിരോധിക്കണമെന്നും ക്രൈംബ്രാഞ്ച് നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

പി.എസ്.സി പരീക്ഷാ നടത്തിപ്പില്‍ മാറ്റം വരുത്തണമെന്ന് ക്രൈംബ്രാഞ്ച്

പി.എസ്.സി പരീക്ഷാ നടത്തിപ്പില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി എട്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി പി.എസ്.സി സെക്രട്ടറിക്ക് കത്ത് നല്‍കി. മാറ്റം വരുത്തിയില്ലെങ്കില്‍ ഇനിയും ക്രമക്കേട് നടക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുന്നുണ്ട്.കത്തിലെ ഒന്നാമത്തെ നിര്‍ദ്ദേശം, പരീക്ഷാ ഹാളിലെ സീറ്റിങ് ക്രമീകരണത്തില്‍ മാറ്റം വരുത്തണമെന്നാണ്. നിലവിലെ സാഹചര്യത്തില്‍ ഏത് പരീക്ഷാ സെന്റര്‍ ലഭിക്കുമെന്നും ഏത് കോഡ്‌നമ്പര്‍ ചോദ്യപേപ്പര്‍ ലഭിക്കുമെന്നും ഉദ്യോഗാര്‍ഥിക്ക് ഒരു മാസം മുമ്പേ അറിയാന്‍ സാധിക്കുന്നുണ്ട്.

ഒ.എം.ആര്‍ ഷീറ്റും പരീക്ഷയുടെ മറ്റ് സാമഗ്രികളും തിരികെ പി.എസ്.സിയില്‍ ഏല്‍പ്പിക്കാന്‍ നല്‍കിയിരിക്കുന്ന ഫോമില്‍ മിച്ചമുള്ള പരീക്ഷാ പേപ്പറിന്റെ എണ്ണം രേഖപ്പെടുത്താന്‍ പ്രത്യേകം കോളം ഇല്ലാത്തതിനാല്‍ ഇത് രേഖപ്പെടുത്തണമെന്നാണ് രണ്ടാമത്തെ നിര്‍ദേശം.പരീക്ഷാ നിരീക്ഷകര്‍ക്ക് കൃത്യമായ പരിശീലനം നല്‍കണമെന്ന് മൂന്നാമത്തെ നിര്‍ദേശം.പരീക്ഷാ ഹാളില്‍ സി.സി.ടി.വി നിരീക്ഷണം നടപ്പാക്കണമന്നും ഉയര്‍ന്ന തസ്തികകളിലേക്കുള്ള പരീക്ഷകളില്‍ മൊബൈല്‍ ജാമര്‍ കൊണ്ടുവരണമെന്നും പി.എസ്.സിയുടെ എല്ലാ പരീക്ഷകളും ഓണ്‍ലൈന്‍ ആക്കിമാറ്റണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.ഇതിനു പുറമെ വാച്ചുകളും പരീക്ഷാ കേന്ദ്രത്തില്‍ നിരോധിക്കണമെന്നും ക്രൈംബ്രാഞ്ച് നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

Story by
Read More >>