ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ പി.വി സിന്ധുവിന് കിരീടം

ജപ്പാനിന്റെ നോസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധുവിന് കിരീട നേട്ടം. സ്കോർ ബോർഡ് - 21-19, 21-17.

ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍  പി.വി സിന്ധുവിന് കിരീടം

ഗ്വങ്‌ചോ: ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ പി.വി സിന്ധുവിന് കിരീടം. ജപ്പാനിന്റെ നോസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധുവിന് കിരീട നേട്ടം. സ്കോർ ബോർഡ് - 21-19, 21-17.

സെമിയില്‍ ലോക റാങ്കിങ്ങിലെ എട്ടാം സ്ഥാനക്കാരി തായ്‌ലന്‍ഡിന്റെ രച്‌നോക് ഇന്റാനോണിനെ വീഴ്ത്തിയാണ് സിന്ധു ഫൈനലിലെത്തിയത്.

ഏഷ്യന്‍ ഗെയിംസിലെ വെള്ളിമെഡല്‍ നേട്ടത്തിനുശേഷം കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന സിന്ധുവിന് ഇതോടെ 2018 കിരീടനേട്ടത്തോടെ അവസാനിപ്പിക്കാനായി.


Read More >>