അധികാരത്തിലെത്തിയാൽ ആന്ധ്രക്ക് പ്രത്യേക പദവി: രാഹുൽ ​ഗാന്ധി

2014 ജൂണ്‍ രണ്ടിനാണ് ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിച്ചത്. 14ാമത് ധനകാര്യ കമ്മീഷൻ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് ആന്ധ്രയ്ക്ക് പ്രത്യേക പദവി മോദി സര്‍ക്കാര്‍ നല്‍കാതിരുന്നത്.

അധികാരത്തിലെത്തിയാൽ ആന്ധ്രക്ക് പ്രത്യേക പദവി: രാഹുൽ ​ഗാന്ധി

2019ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദുബായില്‍ നടത്തുന്ന ദിദ്വിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'' കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എത്രയും വേഗം അന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കും'' രാഹുല്‍ പറഞ്ഞു. 2014 ജൂണ്‍ രണ്ടിനാണ് ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിച്ചത്. 14ാമത് ധനകാര്യ കമ്മീഷൻ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് ആന്ധ്രയ്ക്ക് പ്രത്യേക പദവി മോദി സര്‍ക്കാര്‍ നല്‍കാതിരുന്നത്.

ഇതിന് പകരമായി പ്രത്യേക സാമ്പത്തിക പാക്കേജും കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തെ വിസ്മരിച്ചുകൊണ്ടാണ് രാഹുൽ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശ് വിഭജനത്തിന് പിന്നാലെ പ്രത്യേക പദവിയെന്ന ആവശ്യം സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് വെക്കുന്നുണ്ട്. എന്‍ഡിഎ സർക്കാർ ഇതിന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തെലുങ്കു ദേശം പാര്‍ട്ടി എന്‍ഡിഎ മുന്നണി വിട്ടത്.

Read More >>