രാഹുല്‍ ഗാന്ധിയുടെ അഭിമുഖം പെയ്ഡ് ന്യൂസെന്ന് ബി.ജെ.പി

തെരഞ്ഞെടുപ്പ് തൊട്ടു തലേദിവസം നടത്തിയ അഭിമുഖം വോട്ടര്‍മാരെയും തെരഞ്ഞെടുപ്പിനെയും സ്വാധീനിക്കാനാണെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും നഖ്വി പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ട പ്രകാരം വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്നേ യാതൊരു വിധത്തിലുള്ള പ്രചാരണങ്ങളോ ഇത്തരത്തിലുള്ള അഭിമുഖങ്ങളോ നല്‍കാന്‍ പാടില്ല.

രാഹുല്‍ ഗാന്ധിയുടെ അഭിമുഖം പെയ്ഡ് ന്യൂസെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: രാജസ്ഥാനിലേയും തെലങ്കാനയിലേയും തെരഞ്ഞെടുപ്പിന് തലേദിവസം ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന രാഹുല്‍ ഗാന്ധിയുടെ അഭിമുഖം പെയ്ഡ് ന്യൂസാണെന്ന് ബി.ജെ.പി. പരാതിയുമായി കേന്ദ്രമന്ത്രി ജെ.പി നന്ദ, മുഖ്താര്‍ അബ്ബാസ് നഖ്വി, ബി.ജെ.പി മീഡിയ സെല്‍ ഇന്‍-ചാര്‍ജ് അനില്‍ ബാലുനി എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തൊട്ടു തലേദിവസം നടത്തിയ അഭിമുഖം വോട്ടര്‍മാരെയും തെരഞ്ഞെടുപ്പിനെയും സ്വാധീനിക്കാനാണെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും നഖ്വി പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ട പ്രകാരം വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്നേ യാതൊരു വിധത്തിലുള്ള പ്രചാരണങ്ങളോ ഇത്തരത്തിലുള്ള അഭിമുഖങ്ങളോ നല്‍കാന്‍ പാടില്ല. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും എതിരെ നടപടി വേണമെന്നും നഖ്വി ആവശ്യപ്പെട്ടു.

Read More >>