ബംഗളൂരു ഐ.ഐ.എസില്‍ പൊട്ടിത്തെറി; ഗവേഷന്‍ കൊല്ലപ്പെട്ടു

പൊട്ടിത്തെറിയുടെ ആഘാതത്തില്‍ മരണപ്പെട്ട ഗവേഷകന്‍ 20 അടി ദൂരത്തേക്കാണ് തെറിച്ചെന്ന് ദൃക്‌സാക്ഷിയായ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദുരന്തത്തിന്റെ കാരണം ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമെ പറയാന്‍ സാധിക്കുകയുള്ളൂവെന്ന് എ.സി.പി നിരഞ്ജന്‍ റായ് പറഞ്ഞു.

ബംഗളൂരു: ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലുണ്ടായ പൊട്ടിത്തെറിയില്‍ ഗവേഷകന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൈസൂര്‍ സ്വദേശി മനോജ് കുമാര്‍ (32) ആണ് മരിച്ചത്.

ഹൈഡ്രജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് സൂചന. അപകട സമയത്ത് നാല് പേരാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്.

Read More >>