തൃശ്ശൂര്‍ പൂരത്തിന് ആണുങ്ങൾ മാത്രം പോയിട്ടെന്ത് കാര്യം; ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച് വരുന്നതല്ലേ രസം- റിമ കല്ലിങ്കല്‍

വിദേശത്തൊക്കെ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമല്ലല്ലോ വരുന്നത്? ആണുങ്ങളും പെണ്ണുങ്ങളും വരുന്നില്ലേ

തൃശ്ശൂര്‍ പൂരത്തിന് ആണുങ്ങൾ മാത്രം പോയിട്ടെന്ത് കാര്യം; ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച് വരുന്നതല്ലേ രസം- റിമ കല്ലിങ്കല്‍

തൃശ്ശൂര്‍ പൂരം എക്കാലത്തും ആണുങ്ങളുടേത് മാത്രമാണെന്നാണ് തോന്നിയിട്ടുള്ളതെന്ന് നടി റിമ കല്ലിങ്കല്‍. ആണുങ്ങള്‍ മാത്രം പൂരത്തിന് പോയിട്ട് എന്താ കാര്യമെന്നും റിമ ചോദിക്കുന്നു. ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് തൃശ്ശൂര്‍ക്കാരിയായ റിമ പൂരത്തെക്കുറിച്ച് പറഞ്ഞത്.

''ഞാനെപ്പോഴും പറയാറുണ്ട്, തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്. വലിയ കഷ്ടമാണത്. വിദേശത്തൊക്കെ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമല്ലല്ലോ വരുന്നത്? ആണുങ്ങളും പെണ്ണുങ്ങളും വരുന്നില്ലേ''-റിമ ചോദിക്കുന്നു

അതുപോലെ നമുക്കിവിടെ തുടങ്ങാം. ഒരു പ്രശ്‌നമുണ്ട്. തിരക്കു കാരണമാണ് സ്ത്രീകളില്‍ പലരും പോകേണ്ടെന്നു തീരുമാനിക്കുന്നത്. എങ്കിലും അമ്പലങ്ങളിലാണെങ്കിലും മറ്റ് പൊതു സ്ഥലങ്ങളിലും സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചു ചേരുമ്പോഴല്ലേ രസം? അപ്പോഴല്ലേ ഒരുമയുള്ളൂ? ആണുങ്ങള്‍ മാത്രം പോയിട്ടെന്തു കാര്യം? ആഘോഷത്തില്‍ എല്ലാവരും ഒന്നിക്കുക എന്നത് നടക്കുന്നില്ലിവിടെ. കാരണം ആണുങ്ങള്‍ മാത്രമാണ് വരുന്നത് -റിമ പറയുന്നു


Read More >>