റോബര്‍ട്ട് വാധ്രയുടെ ഓഫിസില്‍ റെയ്ഡ്; തോൽവി മറച്ചു പിടിക്കാനുള്ള മോദിയുടെ അടവെന്ന് കോൺ​ഗ്രസ്

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ തോല്‍വി ഉറപ്പിച്ച മോദി പഴയ അടവുകള്‍ പുറത്തെടുക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തോൽവി ഉറപ്പായതോടെ മോദി സർക്കാർ പ്രതികാര നടപടികൾ‌ ആരംഭിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

റോബര്‍ട്ട് വാധ്രയുടെ ഓഫിസില്‍ റെയ്ഡ്; തോൽവി മറച്ചു പിടിക്കാനുള്ള മോദിയുടെ അടവെന്ന് കോൺ​ഗ്രസ്

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്രയുടെ ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ റെയ്ഡ്. വെള്ളിയാഴ്ച ഒമ്പത് മണിയോടെയായിരുന്നു റെയ്‍ഡ്. റെയ്ഡ് സംബന്ധമായ കാര്യങ്ങൾ പുറത്തു വിടാൻ അധികൃതർ തയ്യാറായില്ല. പ്രതിരോധ കരാറുകൾ വഴി കമ്മീഷൻ പറ്റിയെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാ​ഗമായിട്ടാണ് റെയ്ഡ് എന്നാണ് വിവരം.

അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ തോല്‍വി ഉറപ്പിച്ച മോദി പഴയ അടവുകള്‍ പുറത്തെടുക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തോൽവി ഉറപ്പായതോടെ മോദി സർക്കാർ പ്രതികാര നടപടികൾ‌ ആരംഭിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

റോബര്‍ട്ട് വദ്രക്ക് നേരെ പകതീര്‍ക്കുന്നതിന്റെ ഭാഗമാണ് റെയ്ഡ്. ഇത് വഴി മാധ്യമ ശ്രദ്ധ തിരിക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ഭീരുത്വം നിറഞ്ഞ അടവുകള്‍ കൊണ്ടൊന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ ജനങ്ങളുടെയോ വീര്യം ചോര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

Read More >>