ഞാനിറങ്ങുന്നത് എന്റെ ടീമിനുവേണ്ടി മാത്രമല്ല, രാജ്യത്തിന് കൂടി വേണ്ടിയാണ്; ക്യാപ്റ്റനുമായുള്ള ഭിന്നതയിൽ രോഹിത്തിൻെറ പരോക്ഷ മറുപടി

ടീം ഇന്ത്യയുടെ ലോകകപ്പ് സെമിഫൈനലിൽ നിന്നുള്ള പുറത്താകൽ ഞെട്ടലോടെയാണ് ആരാധകർ നോക്കി കണ്ടത്. ഇതിന് പിന്നാലെ ക്യാപ്റ്റൻ വീരാട് കോഹ്‌ലിയും രോഹിത് ശർമ്മയും...

ഞാനിറങ്ങുന്നത് എന്റെ ടീമിനുവേണ്ടി മാത്രമല്ല, രാജ്യത്തിന് കൂടി വേണ്ടിയാണ്; ക്യാപ്റ്റനുമായുള്ള ഭിന്നതയിൽ രോഹിത്തിൻെറ പരോക്ഷ മറുപടി

ടീം ഇന്ത്യയുടെ ലോകകപ്പ് സെമിഫൈനലിൽ നിന്നുള്ള പുറത്താകൽ ഞെട്ടലോടെയാണ് ആരാധകർ നോക്കി കണ്ടത്. ഇതിന് പിന്നാലെ ക്യാപ്റ്റൻ വീരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തമ്മിൽ ഭിന്നതകളുണ്ടെന്ന വാർത്തകളും പ്രചരിച്ചു. തുടർന്ന് രോഹിത് വിരാട് കോഹ്‌ലിയേയും ഭാര്യ അനുഷ്‌ക ശര്‍മ്മയേയും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടെ ഇരുവരും തമ്മിൽ ഭിന്നതയുണ്ടെന്ന വാദവും ശക്തിപ്പെട്ടു.

എന്നാൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനു പോകുന്നതിനു മുൻപായുളള വാർത്താസമ്മേളനത്തിൽ ഇത്തരം പ്രചാരണങ്ങളെ കോഹ്‌ലി തള്ളിക്കളഞ്ഞിരുന്നു. വ്യക്തിപരമായ കാര്യങ്ങൾ വലിച്ചിഴക്കുന്നത് വളരെ കാലമായി താൻ കാണുന്നുണ്ടെന്നും. രോഹിതുമായി ഒരു പ്രശ്നവുമില്ലായെന്നുമായിരുന്നു കോഹ്‌ലി പറഞ്ഞത്. എന്നാൽ രോഹിത് ശർമ്മയുടെ കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റാണ് ഇരു താരങ്ങളും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന അഭ്യൂഹങ്ങളെ വീണ്ടും ശക്തമാക്കുന്നത്.''ഞാനിറങ്ങുന്നത് എന്റെ ടീമിനുവേണ്ടി മാത്രമല്ല, എന്റെ രാജ്യത്തിന് കൂടി വേണ്ടിയാണ്'' എന്ന തലക്കെട്ടോടെ ഇന്ത്യൻ ജഴ്സിയിലുളള തന്റെ ചിത്രമാണ് രോഹിത് പോസ്റ്റ് ചെയ്തിരിക്കുന്നത്. രോഹിത് ആരാധകരുടെ വലിയ പിന്തുണ തന്നെ ചിത്രത്തിന് ലഭിക്കുന്നുമുണ്ട്. എന്നാൽ ബ്രാന്റുകൾക്ക് വേണ്ടിയാണ് കോഹ്‌ലി ഇറങ്ങുന്നതെന്നും അവർക്ക് വേണ്ടിതന്നെയാണ് കോഹ്‌ലിയുടെ ട്വീറ്റുകളെന്നുമാണ് രോഹിത് ആരാധകരിൽ ചിലർ പറയുന്നത്.

Read More >>