ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി

എന്നാല്‍ നിരോധനാജ്ഞ കാരണം ഭക്തര്‍ക്ക് ഒരു തടസ്സമുണ്ടാകരുതെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം പാലിച്ചു കൊണ്ടാവും നിരോധനാജ്ഞ തുടരുക.

ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി

ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി. പൊലീസിന്റെ ആവശ്യപ്രകാരം ജില്ലാ കളക്ടര്‍ ബുധനാഴ്ച അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ നീട്ടിയത്. നിരോധനാജ്ഞ ഇന്നവസാനിക്കാനിരിക്കെയാണ് നീട്ടാനുള്ള തീരുമാനം. എന്നാല്‍ നിരോധനാജ്ഞ കാരണം ഭക്തര്‍ക്ക് ഒരു തടസ്സമുണ്ടാകരുതെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം പാലിച്ചു കൊണ്ടാവും നിരോധനാജ്ഞ തുടരുക.

മണ്ഡല-മകരവിളക്ക് കാലത്ത് നട തുറന്നപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

അതേ സമയം, ഇന്ന് സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച 76000 തീര്‍ത്ഥാടകരാണ് മല കയറാനെത്തിയ്ത്. അവധി ദിവസങ്ങളായതിനാല്‍ വരും ദിനങ്ങളില്‍ കൂടുതല്‍ തീര്‍ത്ഥാടകരെത്തുമെന്നാണ് പ്രതീക്ഷ.