ശബരിമല വിഷയത്തില്‍ പിണറായിയുടെ ധൃതി ബിജെപി മുതലെടുത്തു: പ്രകാശ് രാജ്

സാഹചര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ വിഷയം ഇത്ര വഷളാവില്ലായിരുന്നെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ നേട്ടങ്ങള്‍ക്കായി ശബരിമല വിഷയം ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ പിണറായിയുടെ ധൃതി ബിജെപി മുതലെടുത്തു: പ്രകാശ് രാജ്

കോഴിക്കോട് ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ധൃതി പിടിച്ചുള്ള തീരുമാനങ്ങള്‍ ബിജെപിയെ സഹായിച്ചുവെന്ന് നടന്‍ പ്രകാശ് രാജ്. സാഹചര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ വിഷയം ഇത്ര വഷളാവില്ലായിരുന്നെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ നേട്ടങ്ങള്‍ക്കായി ശബരിമല വിഷയം ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കമലഹാസന്റെയും രജനികാന്തിന്റെയും ആരാധക കൂട്ടം വോട്ടാകില്ലെന്ന് സൂചിപ്പിച്ച പ്രകാശ് രാജ് നടനായതു കൊണ്ട് വോട്ട് കിട്ടുന്ന കാലം കഴിഞ്ഞുവെന്നും വ്യക്തമാക്കി. ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയും സാമുഹിക പ്രശ്‌നങ്ങളില്‍ ഇടപെടുകയും വേണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഒരുങ്ങുകയാണ് പ്രകാശ് രാജ്.