ബി.ജെ.പി ശ്രദ്ധിക്കൂ... 'ശക്തരായ നായര്‍ സ്ത്രീകള്‍ തനിക്കൊപ്പം'; ട്വീറ്റുമായി ശശി തരൂർ

ബി.ജെ.പി ഇത് ശ്രദ്ധിക്കൂ. മൂന്നു പേരും ശക്തരും അഭിമാനികളുമായ നായര്‍ സ്ത്രീകള്‍. കൂടാതെ പൊതുപ്രവര്‍ത്തന രംഗത്തും പ്രചാരണത്തിലും അവര്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും തരൂര്‍ ട്വീറ്റിൽ പറയുന്നു

ബി.ജെ.പി ശ്രദ്ധിക്കൂ...

തിരുവനന്തപുരം: ഇഞ്ചോടി‍‍‍‍ഞ്ച് പോരാട്ടം നടക്കുന്ന തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ പതിനെട്ട് അടവുകളുമായി സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. ഇപ്പോഴിതാ അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പമുള്ള മണ്ഡലപര്യടനത്തിൻെറ ചിത്രം പങ്ക് വച്ച് ബി.ജെ.പിയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ. വിഷുത്തലേന്നാണ് പുതിയ ട്വീറ്റുമായി തരൂർ രംഗത്ത് എത്തിയത്.

ബി.ജെ.പി ഇത് ശ്രദ്ധിക്കൂ. മൂന്നു പേരും ശക്തരും അഭിമാനികളുമായ നായര്‍ സ്ത്രീകള്‍. കൂടാതെ പൊതുപ്രവര്‍ത്തന രംഗത്തും പ്രചാരണത്തിലും അവര്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും തരൂര്‍ ട്വീറ്റിൽ പറയുന്നു.

Read More >>