വനിത ഫുട്‌ബോള്‍ താരങ്ങള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം ഞെട്ടിപ്പിക്കുന്നതെന്ന് അഫ്ഗാന്‍ പ്രസിഡന്റ്

ദേശീയ വനിത ഫുട്‌ബോള്‍ ടീം കളിക്കാരെ പുരുഷ ഉദ്യോഗസ്ഥര്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു

വനിത ഫുട്‌ബോള്‍ താരങ്ങള്‍ക്കെതിരെയുള്ള ലൈംഗിക  അതിക്രമം ഞെട്ടിപ്പിക്കുന്നതെന്ന് അഫ്ഗാന്‍ പ്രസിഡന്റ്

വനിത ഫുട്‌ബോള്‍ കളിക്കാര്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം ഞെട്ടിപ്പിക്കുന്നതെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഘനി. കുറ്റക്കാര്‍ക്കെതിരെ ഉടനെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വനിത ഫുട്‌ബോള്‍ ടീം കളിക്കാരെ പുരുഷ ഉദ്യോഗസ്ഥര്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അഫ്ഗാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റടക്കമുള്ളവര്‍ കളിക്കാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഗാര്‍ഡിയന്‍ പത്രം വെളിപ്പെടുത്തിയത്.

'എല്ലാ അഫ്ഗാനികള്‍ക്കും ഇതൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്. കായികതാരങ്ങള്‍ക്കെതിരെയുള്ള ഒരതിക്രമത്തോടും യോജിക്കാനാവില്ല. സംഭവത്തിന് മേല്‍ സമഗ്രമായ അന്യേഷണത്തിന് അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്'- ഘനി പറഞ്ഞു.

അഫ്ഗാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ കാബൂളിലെ ആസ്ഥാനത്ത് വച്ചാണ് പീഡനം നടന്നതെന്ന് സീനിയര്‍ വനിത കളിക്കാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം പീഡനാരോപണം നിഷേധിച്ച് കൊണ്ട് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഭാരവാഹി സെയ്ദ് അലിറെസ അക്വസദ രംഗത്തെത്തി.

Read More >>