ഫെമിനിസ്റ്റുകള്‍ എന്ത് വേണമെങ്കിലും പറയട്ടെ; എന്റെ പെണ്‍മക്കളെ ഞാന്‍ ഔട്ട് ഡോര്‍ ഗെയിമുകള്‍ കളിക്കാന്‍ വിടില്ല: ഷാഹിദ് അഫ്രിദി

എന്റെ പെണ്‍മക്കള്‍ക്ക് എന്ത് കളി കളിയ്ക്കാനും ഞാന്‍ സ്വാതന്തൃം നല്‍കിയിട്ടുണ്ട്. പക്ഷേ, ഇന്‍ഡോറില്‍ ആണെന്ന് മാത്രം. ക്രിക്കറ്റ് തന്റെ പെണ്‍കുട്ടികള്‍ക്ക് ആവശ്യമില്ല. പൊതുസ്ഥലങ്ങളിൽ എന്റെ മക്കള്‍ മത്സരിക്കാന്‍ ഇറങ്ങില്ല

ഫെമിനിസ്റ്റുകള്‍ എന്ത് വേണമെങ്കിലും പറയട്ടെ; എന്റെ പെണ്‍മക്കളെ ഞാന്‍ ഔട്ട് ഡോര്‍ ഗെയിമുകള്‍ കളിക്കാന്‍ വിടില്ല: ഷാഹിദ് അഫ്രിദി

ലാഹോര്‍: ഔട്ട് ഡോര്‍ ഗെയിമുകള്‍ കളിക്കാന്‍ തന്റെ പെണ്‍കുട്ടികളെ അനുവദിക്കാറില്ലെന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. 'ഗെയിം ചേഞ്ചര്‍' എന്ന തന്റെ ആത്മകഥയിലാണ് അഫ്രീദി ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹികവും മതപരവുമായ കാരണങ്ങളാണ് തന്റെ ഈ തീരുമാനത്തിന് പിന്നിലെന്നും അഫ്രീദി പറയുന്നു.

'എന്റെ പെണ്‍മക്കള്‍ക്ക് എന്ത് കളി കളിയ്ക്കാനും ഞാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. പക്ഷേ, ഇന്‍ഡോറില്‍ ആണെന്ന് മാത്രം. ക്രിക്കറ്റ് തന്റെ പെണ്‍കുട്ടികള്‍ക്ക് ആവശ്യമില്ല. പൊതുസ്ഥലങ്ങളിൽ എന്റെ മക്കള്‍ മത്സരിക്കാന്‍ ഇറങ്ങില്ല- അഫ്രീദി ആത്മകഥയില്‍ എഴുതിയതായി ദ് എക്സ്പ്രസ് ട്രൈബൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്റെ തീരുമാനത്തെ കുറിച്ച് ഫെമിനിസ്റ്റുകള്‍ക്ക് എന്തും പറയാമെന്നും അഫ്രീദി കൂട്ടിച്ചേര്‍ക്കുന്നു.അന്‍ഷ, അജ്‌വ, അസ്മറ, അഖ്‌സ എന്നിങ്ങനെ നാല് പെണ്‍കുട്ടികളാണ് ഷാഹിദ് അഫ്രീദിക്ക് ഉളളത്.

അഫ്രീദിയുടെ ആത്മകഥ ഇതിനകം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. കശ്മീരിനെ കുറിച്ചുള്ള നിലപാടും 2010ലെ ഒത്തുകളി വിവാദത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും ഗെയിം ചേഞ്ചറെ വാര്‍ത്തകളില്‍ നിറച്ചു. ഒത്തുകളി വിവാദത്തെ കുറിച്ച് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് അഫ്രീദിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറുമായുള്ള ഏറ്റുമുട്ടലും ഇതിനിടെ വന്‍ വിവാദമായി.

Read More >>