''വസുന്ധരാ രാജെ സിന്ധ്യയ്ക്ക് തടി കൂടി വരികയാണ്'' വിവാദമായി ശരത് യാദവിന്റെ പ്രസംഗം

നാളെ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയ്‌ക്കെതിരെ വിവാദ പരാമര്‍സവുമായി ലോക് കാന്ത്രിക്ക് ജനതാദള്‍ നേതാവ് ശരത് യാദവ്. വസുന്ധരാ രാജെ സിന്ധ്യയ്ക്ക് തടി കൂടി വരികയാണെന്നും വിശ്രമം ആവശ്യമാണെന്നുമായിരുന്നു ശരത് യാദവിന്റെ പ്രസ്താവന.

വസുന്ധരാ രാജെ സിന്ധ്യയ്ക്ക് തടി കൂടി വരികയാണ് വിവാദമായി ശരത് യാദവിന്റെ പ്രസംഗം

അല്‍വാര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയ്‌ക്കെതിരെ വിവാദ പരാമര്‍സവുമായി ലോക് കാന്ത്രിക്ക് ജനതാദള്‍ നേതാവ് ശരത് യാദവ്. വസുന്ധരാ രാജെ സിന്ധ്യയ്ക്ക് തടി കൂടി വരികയാണെന്നും വിശ്രമം ആവശ്യമാണെന്നുമായിരുന്നു ശരത് യാദവിന്റെ പ്രസ്താവന.

വസുന്ധരയ്ക്ക് വിശ്രമം നല്‍കണം, അവര്‍ ആകെ തളര്‍ന്നിരിക്കുകയാണ്. നേരത്തെ മെലിഞ്ഞിട്ടായിരുന്നു. ഇപ്പോള്‍ തടി കൂടി വരികയാണ് , അവര്‍ മദ്ധ്യപ്രദേശിന്റെ പുത്രിയാണ്, എന്നിങ്ങനെയായിരുന്നു ശരത് യാദവിന്റെ പ്രസംഗം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ലോക് കാന്ത്രിക്ക് ജനതാദള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ബുധനാഴ്ച അല്‍വാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ശരത് യാദവ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്.

രാജസ്ഥാനിലെ 200 അംഗ സഭയിലേക്ക് നാളെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Read More >>