തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരുക്ക്

തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശശി തരൂരിന്‍റെ തലയിൽ ആറ് സ്റ്റിച്ച് ഉണ്ട്

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരുക്ക്

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരുക്ക്. തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയിൽ വീഴുകയായിരുന്നു.

രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. തുലാഭാരത്തിനിടെ ത്രാസ് പൊട്ടി തലയിൽ വീണു.

ഉടൻ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് എത്തിച്ചു. തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശശി തരൂരിന്‍റെ തലയിൽ ആറ് സ്റ്റിച്ച് ഉണ്ട് .

Read More >>