സ്മൃതി ഇറാനിയ്ക്ക് നടുവേദന, രാഹുലിനെതിരെ പ്രചരണത്തിന് എത്തില്ല

സ്മൃതി ഇറാനിയ്ക്ക് പകരം കേന്ദ്രമന്ത്രി നിര്‍മല സീതാരാമൻ വയനാട്ടിലെത്തും. നാളെ ബത്തേരിയിലാണ് നിര്‍മല സീതാരാമന്റെ റോഡ് ഷോ

സ്മൃതി ഇറാനിയ്ക്ക് നടുവേദന, രാഹുലിനെതിരെ പ്രചരണത്തിന് എത്തില്ല

കല്‍പറ്റ: കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയ്ക്കെതിരെ പ്രചാരണത്തിനു കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട്ടിൽ എത്തില്ല. നടുവേദന മൂലം ചികില്‍സയിലായതിനാലാണു സ്മൃതി ഇറാനി വയനാട്ടിൽ എത്താതിരിക്കുന്നതെന്ന് എന്‍.ഡി.എ നേതാക്കള്‍ അറിയിച്ചു. സ്മൃതി ഇറാനിയ്ക്ക് പകരം കേന്ദ്രമന്ത്രി നിര്‍മല സീതാരാമൻ വയനാട്ടിലെത്തും. നാളെ ബത്തേരിയിലാണ് നിര്‍മല സീതാരാമന്റെ റോഡ് ഷോ.

ഇന്നലെയായിരുന്നു സ്മൃതി ഇറാനിയുടെ റോഡ് ഷോ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, പരിപാടി നാളത്തേക്കു മാറ്റിയതായി ഇന്നലെ വൈകിട്ടോടെയാണ് അറിയിപ്പ് വന്നത്.

Read More >>