ഇനി പാന്‍ കാര്‍ഡിന് കാത്തിരിപ്പില്ല; നാലു മണിക്കൂറിനുള്ളില്‍ നിങ്ങളുടെ കൈകളിലെത്തും

അടുത്ത വര്‍ഷത്തോടെ രാജ്യത്തുടനീളം അപേക്ഷിച്ച് നാലു മണിക്കൂറിനകം പാന്‍ കര്‍ഡ് ലഭിക്കുമെന്ന് പ്രത്യക്ഷ നികുതി ബേര്‍ഡ് ചെയര്‍മാന്‍ സുശില്‍ ചന്ദ്ര പറഞ്ഞു.

ഇനി പാന്‍ കാര്‍ഡിന് കാത്തിരിപ്പില്ല; നാലു മണിക്കൂറിനുള്ളില്‍ നിങ്ങളുടെ കൈകളിലെത്തും

ന്യൂഡല്‍ഹി: ഇനി പാന്‍ കാര്‍ഡ് എടുക്കാന്‍ ദിവസങ്ങളുടെ കാത്തിരിപ്പില്ല, അപേക്ഷിച്ച് നാലു മണിക്കൂറിനുള്ളില്‍ പാന്‍ കാര്‍ഡ് നിങ്ങളുടെ കൈകളിലെത്തും. അമ്പരക്കേണ്ട, ശരിയാണ്. അടുത്ത വര്‍ഷത്തോടെ രാജ്യത്തുടനീളം അപേക്ഷിച്ച് നാലു മണിക്കൂറിനകം പാന്‍ കര്‍ഡ് ലഭിക്കുമെന്ന് പ്രത്യക്ഷ നികുതി ബേര്‍ഡ് ചെയര്‍മാന്‍ സുശില്‍ ചന്ദ്ര പറഞ്ഞു.

റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ടാക്സ് പ്രീ പെയ്മെന്റ്, റീഫണ്ട്, റിട്ടേണിന്റെ സൂക്ഷ്മപരിശോധന തുടങ്ങിയവ വേഗത്തിലാക്കാനുള്ള നടപടികള്‍ ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ വര്‍ഷത്തേതിനെക്കാള്‍ നികുതിയടവ് അടക്കമുള്ള കാര്യങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തിലാണ് പാന്‍ കാര്‍ഡ് ലഭിക്കുന്നത് എളുപ്പമാക്കാനുള്ള വകുപ്പിന്റെ തീരുമാനം. 2018-19 വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേതിനെക്കാള്‍ 50 വര്‍ഷത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

Read More >>