മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവർ എന്തു നേടാൻ പോകുന്നു? ഒരു കാര്യം സംഘികൾ ഓർത്തിരിക്കണം കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കാമെന്നു നിങ്ങൾ സ്വപ്‌നം കാണണ്ട.

സനാതനധർമ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല; നുണപ്രചാരണം സംഘികൾ അവസാനിപ്പിക്കണം: ശ്രീകുമാരൻ തമ്പി

Published On: 2019-01-12T10:13:21+05:30
സനാതനധർമ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല; നുണപ്രചാരണം സംഘികൾ അവസാനിപ്പിക്കണം: ശ്രീകുമാരൻ തമ്പി

തൻെറ പേരിൽ സംഘികൾ വ്യാജ വാർത്തയുണ്ടാക്കിയെന്ന ആരോപണവുമായി ​ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി രം​ഗത്ത്. പറയാത്ത കാര്യങ്ങള്‍ തന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്ന രീതി 'സംഘികള്‍' അവസാനിപ്പിക്കണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദേഹം ആവശ്യപ്പെട്ടു.

ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം

ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികൾ അവസാനിപ്പിക്കണം .ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം ?.എന്റെ ഫേസ് ബുക് പോസ്റ്റിൽ പിണറായി എന്ന പേരോ കേരളസർക്കാർ എന്ന വാക്കോ ഞാൻപറഞ്ഞിട്ടില്ല . മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവർ എന്തു നേടാൻ പോകുന്നു? ഒരു കാര്യം സംഘികൾ ഓർത്തിരിക്കണം കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കാമെന്നു നിങ്ങൾ സ്വപ്‌നം കാണണ്ട.

നിങ്ങൾ എത്ര കൂകി വിളിച്ചാലും മലയാളികൾ അങ്ങനെ മാറാൻ പോകുന്നില്ല . എല്ലാവരും ഓർത്തിരിക്കേണ്ട ഒരു സത്യമുണ്ട് . സനാതനധർമ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല ...പ്രിയ സുഹൃത്തുക്കളോട് ഞാൻ ആവർത്തിക്കട്ടെ .....മേക്കപ്പിട്ടു ക്ഷേത്രത്തിൽ കയറിയതിനെ മാത്രമേ ഞാൻ എതിർത്തിട്ടുള്ളൂ .

Top Stories
Share it
Top