പ്രശസ്തിയുള്ളവര്‍ സംസാരിക്കുമ്പോള്‍ അല്‍പ്പം കൂടി ഉത്തരവാദിത്തം കാണിക്കണം; ശ്രീനിവാസനെതിരെ രേവതി

പ്രശസ്തിയുള്ളവര്‍ സംസാരിക്കുമ്പോള്‍ അല്‍പ്പം കൂടി ഉത്തരവാദിത്തം കാണിക്കേണ്ടതല്ലേയന്നും രേവതി ട്വീറ്റിൽ ചോദിക്കുന്നു. ഇങ്ങനെയുള്ള പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങനെ പ്രതിഫലിപ്പിക്കുമെന്നും അവര്‍ ആലോചിക്കേണ്ടേ എന്നും രേവതി ചോദിച്ചു

പ്രശസ്തിയുള്ളവര്‍ സംസാരിക്കുമ്പോള്‍ അല്‍പ്പം കൂടി ഉത്തരവാദിത്തം കാണിക്കണം; ശ്രീനിവാസനെതിരെ രേവതി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരേയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന ശ്രീനിവാസന്റെ പ്രസ്താവനക്കെതിരേ പ്രതികരണവുമായി നടിയും ഡബ്ള്യൂ.സി.സി അംഗവുമായ രേവതി. എല്ലാവരും ആരാധിക്കുന്ന സെലിബ്രിറ്റികൾ ഇങ്ങനെ സംസാരിക്കുന്നതില്‍ നല്ല ദുഃഖമുണ്ടെന്ന് രേവതി ട്വിറ്ററില്‍ കുറിച്ചു. പ്രശസ്തിയുള്ളവര്‍ സംസാരിക്കുമ്പോള്‍ അല്‍പ്പം കൂടി ഉത്തരവാദിത്തം കാണിക്കേണ്ടതല്ലേയന്നും രേവതി ട്വീറ്റിൽ ചോദിക്കുന്നു. ഇങ്ങനെയുള്ള പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങനെ പ്രതിഫലിപ്പിക്കുമെന്നും അവര്‍ ആലോചിക്കേണ്ടേ എന്നും രേവതി ചോദിച്ചു.നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ച് കൊണ്ട് നടന്‍ ശ്രീനിവാസന്‍ രം​ഗത്ത് എത്തിയിരുന്നു. ദിലീപിനെതിരെ കെട്ടിച്ചമച്ച കേസാണെന്നാണ് ശ്രീനിവാസന്‍ ഒരു അഭിമുഖത്തിൽ ആരോപിച്ചത്. ദിലീപ് പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന് വിശ്വസിക്കാന്‍ കഴിയില്ല. താന്‍ അറിയുന്ന ദിലീപ് ഒന്നരക്കോടി പോയിട്ട് ഒന്നര പൈസ പോലും ഇത്തരം കാര്യത്തിനായി ചെലവഴിക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെയും ശ്രീനിവാസന്‍ വിമര്‍ശിച്ചു. ഡബ്ല്യൂ.സി.സി യുടെ ആവശ്യകത എന്താണെന്നും അവര്‍ ചെയ്യുന്നത് എന്താണെന്നും തനിക്ക് മനസ്സിലാകുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Read More >>