തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഗുയിഹോയിലെ കമ്പനിയിലാണെത്രെ ഈ പൈശാചിക പീഡനം. സമയബന്ധിതമായി ജോലി പൂര്‍ത്തിയാക്കാത്തതിനു മാത്രമല്ല, ജോലി സമയത്ത് ലതര്‍ ഷൂ ധരിക്കാത്തതിനും ഇത്തരത്തിലുള്ള ശിക്ഷകള്‍ നല്‍കുന്നതായാണ് റിപ്പോര്‍ട്ട്.

ചൈനീസ് കമ്പനി തൊഴിലാളികളെ മൂത്രം കുടിപ്പിക്കുന്നതായി പരാതി

Published On: 9 Nov 2018 3:54 AM GMT

ചൈനയിലെ ഒരു കമ്പനിയില്‍ സമയബന്ധിതമായി ജോലി പൂര്‍ത്തിയാക്കാത്ത തൊഴിലാളികളെ മുത്രം കുടിപ്പിക്കുകയും പാറ്റകളെ തിന്നാനും നിര്‍ബന്ധിക്കുന്നതായും റിപ്പോര്‍ട്ട്. സംഭവത്തില്‍ കമ്പനിയുടെ മൂന്നു മാനേജര്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഗുയിഹോയിലെ കമ്പനിയിലാണെത്രെ ഈ പൈശാചിക പീഡനം. സമയബന്ധിതമായി ജോലി പൂര്‍ത്തിയാക്കാത്തതിനു മാത്രമല്ല, ജോലി സമയത്ത് ലതര്‍ ഷൂ ധരിക്കാത്തതിനും ഇത്തരത്തിലുള്ള ശിക്ഷകള്‍ നല്‍കുന്നതായാണ് റിപ്പോര്‍ട്ട്.

സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോ ദൃശ്യം 540,000 പേര്‍ കണ്ടിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ ഒരാള്‍ കപ്പില്‍ മഞ്ഞ നിറത്തിലുള്ള ദ്രാവകം കുടിക്കുന്നതായും ഇയാളെ മറ്റൊരാള്‍ ബെല്‍ട്ട് കൊണ്ട് മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുറച്ചു പേര്‍ പുറമെ നിന്ന് ഇത് നോക്കി നില്‍ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍, ശിക്ഷ നടപടികളൊക്കെ സഹിച്ച് കമ്പനിയില്‍ ജോലി തുടരുകയാണ് ഭൂരിഭാഗം തൊഴിലാളികളും.


Top Stories
Share it
Top