ഡിസംബർ 20ന്​ പുറത്തിറക്കിയ ഉത്തരവിലാണ് കേന്ദ്ര സർക്കാറിൻെറ10 ഏജൻസികൾക്ക്​ ഉടമസ്ഥരുടെ അനുമതിയില്ലാതെ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലെ വിവരങ്ങൾ നിരീക്ഷിക്കാമെന്നാണ് പറയുന്നത്

അനുമതിയില്ലാതെ കമ്പ്യൂട്ടർ പിടിച്ചെടുക്കൽ, കേന്ദ്ര സർക്കാറിന് ​ സുപ്രീംകോടതി നോട്ടീസ്​

Published On: 14 Jan 2019 10:30 AM GMT
അനുമതിയില്ലാതെ കമ്പ്യൂട്ടർ പിടിച്ചെടുക്കൽ, കേന്ദ്ര സർക്കാറിന് ​ സുപ്രീംകോടതി നോട്ടീസ്​

രാജ്യത്തെ കമ്പ്യൂട്ടറുകളിലേയും മൊബൈൽ ഫോണുകളിലേയും ‍ഡേറ്റ നിരീക്ഷിക്കാനും പിടിച്ചെടക്കാനും കേന്ദ്ര ഏജൻസികൾക്ക് അനുമതി നൽകിയതിൽ കേന്ദ്ര സർക്കാരിന്​​ സുപ്രീംകോടതി നോട്ടീയസ് അയച്ചു. കേന്ദ്ര സർക്കാർ ഉത്തരവിനെതിരായ പൊതുതാത്​പര്യ ഹരജിയിലാണ്​ കോടതി നോട്ടീസ്​ അയച്ചത്​. സംഭവത്തിൽ വിശദീകരണം തേടിയ കോടതി കേന്ദ്ര സർക്കാരിനോട് ആറാഴ്ചയ്ക്കകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.

ഡിസംബർ 20ന്​ പുറത്തിറക്കിയ ഉത്തരവിലാണ് കേന്ദ്ര സർക്കാറിൻെറ 10 ഏജൻസികൾക്ക്​ ഉടമസ്ഥരുടെ അനുമതിയില്ലാതെ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലെ വിവരങ്ങൾ നിരീക്ഷിക്കാമെന്ന് പറയുന്നത്​. രഹസ്യാന്വേഷണ ബ്യൂറോ, നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, സിബിഐ, എൻഐഎ, റോ, ഡയറക്ടറേറ്റ് ഓഫ് സിഗ്നൽ ഇന്റലിജൻസ് (ജമ്മു കശ്മീർ, വടക്കു–കിഴക്കൻ മേഖല, അസം), ഡൽഹി പൊലീസ് കമ്മിഷണർ തുടങ്ങിയവർക്കാണ് ഈ അധികാരം നൽകിയത് .

ആക്ട് 2000ന്റെ കീഴിൽ 69 (1) വകുപ്പ് പ്രകാരമാണ് ആഭ്യന്തരമന്ത്രാലയം ഏജൻസികൾക്ക് അധികാരം നൽകിയത്. ഇതാദ്യമായാണ് ഇത്രയും വിപുലമായ അധികാരം വിവിധ ഏജൻസികൾക്കു നൽകുന്നത്. കേന്ദ്രസർക്കാറിൻെറ പുതിയ നീക്കത്തിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു.​ അപകടകരമായ ഈ ഉത്തരവ്​ ദുരുപയോഗം ചെയ്യപ്പെടാമെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്.

Top Stories
Share it
Top