ആർപ്പോ ആർത്തവത്തേയും മുഖ്യമന്ത്രിയേയും അധിക്ഷേപിച്ച് കെ സുരേന്ദ്രൻ, സ്ത്രീവിരുദ്ധമെന്ന് സോഷ്യൽ മീഡിയ

സുരേന്ദ്രൻെറ ഫേസ്ബുക്ക് പോസ്റ്റ് തരം താണതും കടുത്ത സ്ത്രീവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേർ സോഷ്യൽ മീഡിയയിൽ രം​ഗത്തെത്തി. സ്ത്രീകളുടെ സ്വത്വത്തെയാണ് സുരേന്ദ്രൻ അപമാനിച്ചിരിക്കുന്നതെന്നും ആൺ രാഷ്ട്രീയത്തിന്റെ ഏറ്റവും വൃത്തികെട്ട മാലിന്യമാണ് ഇതെന്നുമാണ് സലീം രാജ് ഫേസ്ബുക്കിലെഴുതിയത്

ആർപ്പോ ആർത്തവത്തേയും  മുഖ്യമന്ത്രിയേയും അധിക്ഷേപിച്ച് കെ സുരേന്ദ്രൻ, സ്ത്രീവിരുദ്ധമെന്ന് സോഷ്യൽ മീഡിയ

മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന ഫേസ്‍ബുക്ക് പോസ്റ്റുമായി ബി.ജെ പി നേതാവ് കെ സുരേന്ദ്രൻ. ആർപ്പോ ആർത്തവവുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഓരോ കവാടമുഖവും അത് കടന്ന് അകത്തേക്ക് വരുവാൻ നിയോഗിക്കപ്പെട്ടവന്റെ യോഗ്യതയ്ക്കനുരൂപമായി നിർമ്മിക്കണമെന്നായിരുന്നു ബി.ജെ പി നേതാവ് ഫേസ്ബുക്കിലെഴുതിയത്. ആർപ്പോ ആർത്തവം പരിപാടിയുടെ പ്രവേശന കവാടത്തെ സൂചിപ്പിച്ചായിരുന്നു സുരേന്ദ്രൻ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എഴുതിയത്.

സുരേന്ദ്രൻെറ ഫേസ്ബുക്ക് പോസ്റ്റ് തരം താണതും കടുത്ത സ്ത്രീവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേർ സോഷ്യൽ മീഡിയയിൽ രം​ഗത്തെത്തി. സ്ത്രീകളുടെ സ്വത്വത്തെയാണ് സുരേന്ദ്രൻ അപമാനിച്ചിരിക്കുന്നതെന്നും ആൺ രാഷ്ട്രീയത്തിന്റെ ഏറ്റവും വൃത്തികെട്ട മാലിന്യമാണ് ഇതെന്നുമാണ് സലീം രാജ് എന്നയാൾ ഫേസ്ബുക്കിലെഴുതിയത്. ഇന്നലെവരെ ആർത്തവം അശുദ്ധിയാണ് എന്ന് പറഞ്ഞിടത്തു നിന്നും ഇന്ന് യോനിയെത്തന്നെ അശുദ്ധമാക്കി അറപ്പുളവാക്കുന്ന അവജ്ഞയോടെ അപമാനിച്ചിരിക്കയാണ് അദ്ദേഹം. നിയമപരമായി നേരിടേണ്ട വിഷയമാണ് ഇതെന്നും ഇത് സ്ത്രീപ്രശ്നമല്ലെങ്കിൽ ഒന്നും സ്ത്രീ പ്രശ്നമല്ലെന്നും സലീം ചൂണ്ടിക്കാട്ടി.

Read More >>