രണ്ടു മാസങ്ങള്‍ക്കു മുമ്പ് ഇരുവരും ഒരു ഫാഷന്‍ ഷോയില്‍ വെച്ച് കണ്ടുമുട്ടിയതായും ചില തീരുമാനങ്ങളെടുത്തതായും സെന്നുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. വരുന്ന വര്‍ഷത്തില്‍ വിവാഹമുണ്ടാകുമെന്നും പറയപ്പെടുന്നു.

സുസ്മിതാ സെന്‍ 2019 ല്‍ വിവാഹിതയാകുന്നു?

Published On: 9 Nov 2018 5:07 AM GMT
സുസ്മിതാ സെന്‍ 2019 ല്‍ വിവാഹിതയാകുന്നു?

മുംബൈ: സുസ്മിതാ സെന്‍ പ്രണയത്തിലാണോ? 2019ല്‍ ഇവര്‍ വിവാഹിതയാകുമോ ഇതൊക്കെയാണ് ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. സുസ്മിതാ സെന്നും 27കാരനായ മോഡല്‍ റോഹ്മാന്‍ ഷ്വാലും തമ്മില്‍ വിവാഹിതരാവുമെന്നാണ് റിപ്പേര്‍ട്ടുകള്‍. ചര്‍ച്ചക്കു തുടക്കമിട്ടത് സുസ്മിതാ സെന്നിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ്. ഇരുവര്‍ക്കുമൊപ്പം സുസ്മിതാ സെന്നിന്റെ മക്കളുമുള്ള ചിത്രങ്ങളാണ് ചര്‍ച്ചക്കു തുടക്കമിട്ടത്.

വിവാഹക്കാര്യത്തില്‍ സുസ്മിതാ സെന്നിന്റെ മക്കളായ റിനീയും അലിഷായും സമ്മതിച്ചതായാണ് വിവരം. രണ്ടു മാസങ്ങള്‍ക്കു മുമ്പ് ഇരുവരും ഒരു ഫാഷന്‍ ഷോയില്‍ വെച്ച് കണ്ടുമുട്ടിയതായും ചില തീരുമാനങ്ങളെടുത്തതായും സെന്നുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. വരുന്ന വര്‍ഷത്തില്‍ വിവാഹമുണ്ടാകുമെന്നും പറയപ്പെടുന്നു.

ഇരുവരുടേയും വിവാഹം അടുത്ത വര്‍ഷം ശീതകാലത്തുണ്ടാവുമെന്നാണ് കരുതുന്നത്. സുസ്മിതാ സെന്‍ ദത്തെടുത്തതാണ് റീനയേയും അലിഷായോയും. 1994ല്‍ സുസ്മിതാ സെന്നിനെ ലോകസുന്ദരിയായി തെരഞ്ഞെടുത്തിരുന്നു. ഇവിടെ വെച്ചായിരുന്നു ആദ്യമായി മോഡല്‍ റോഹ്മാന്‍ ഷ്വാലുവിനെ സെന്‍ പരിചയപ്പെടുന്നത്.

Top Stories
Share it
Top