വിദ്യാര്‍ത്ഥികളുടെ വായില്‍ അദ്ധ്യാപിക ടേപ് ഒട്ടിച്ചു

നാലു വയസു പ്രായമുള്ള ഒരാണ്‍കുട്ടിയുടേയും ഒരു പെണ്‍കുട്ടിയുടേയും വായില്‍ ടേപ്പ് ഒട്ടിച്ചുവെന്നാണ് പരാതി. ക്ലാസ് സമയങ്ങളില്‍ നിന്ദ്യമായ രീതിയില്‍ ഭാഷ ഉപയോഗിക്കുന്നതായും കുട്ടികള്‍ പരാതിപെടുന്നു.

വിദ്യാര്‍ത്ഥികളുടെ വായില്‍ അദ്ധ്യാപിക ടേപ് ഒട്ടിച്ചു

ഗുരുഗ്രാം: നഴ്‌സറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച അദ്ധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിലെ സ്വാകാര്യ സ്‌കൂളിലാണ് സംഭവം. കുട്ടികളുടെയും രക്ഷിതാക്കളുടെയും പരാതിയെ തുടര്‍ന്നാണ് അധികൃതരുടെ നടപടി.

നാലു വയസു പ്രായമുള്ള ഒരാണ്‍കുട്ടിയുടേയും ഒരു പെണ്‍കുട്ടിയുടേയും വായില്‍ ടേപ്പ് ഒട്ടിച്ചുവെന്നാണ് പരാതി. ക്ലാസ് സമയങ്ങളില്‍ നിന്ദ്യമായ ഭാഷ ഉപയോഗിച്ചതാണ് ടേപ് ഒട്ടിക്കാന്‍ കാരണമെന്നാണ് അദ്ധ്യാപികയുടെ വിശദീകരണം.

വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ധ്യാപികയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചതെന്ന് സ്‌കൂള്‍ പ്രധാന അദ്ധ്യാപകന്‍ ഗുരുരാജ് പറഞ്ഞു.

Read More >>