താമരശ്ശേരിയില്‍ കലാശക്കൊട്ടിന് വിലക്ക്

ദേശീയപാതയില്‍ അടിവാരം മുതല്‍ കൊടുവള്ളി വരെയുള്ള പ്രധാന ടൗണുകളില്‍ 21ന് വൈകീട്ട് മൂന്നിന് ശേഷം യാതൊരുവിധ പ്രചാരണങ്ങളും അനുവദിക്കില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു.

താമരശ്ശേരിയില്‍ കലാശക്കൊട്ടിന് വിലക്ക്

താമരശ്ശേരി: തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന 21ന് വൈകീട്ട് താമരശ്ശേരി പോലീസ് സബ് ഡിവിഷന്‍ പരിധിയില്‍ കലാശക്കൊട്ടിന് വിലക്ക്. ദേശീയപാതയിലും പ്രധാന ടൗണുകളിലും വൈകിട്ട് മൂന്നിനുശേഷം മൈക്ക് ഉപയോഗിച്ചുള്ള പ്രചാരണവും വാഹന ജാഥയും ഉള്‍പ്പെടെയുള്ള പരിപാടികള്‍ നിരോധിച്ചതായി താമരശ്ശേരി ഡി.വൈ.എ.സ്പി പി കെ സുധാകരന്‍ അറിയിച്ചു. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

ഗതാഗതക്കുരുക്കും സംഘര്‍ഷവും കണക്കിലെടുത്താണ് ഒരുമിച്ചുള്ള കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തിയത്. ദേശീയപാതയില്‍ അടിവാരം മുതല്‍ കൊടുവള്ളി വരെയുള്ള പ്രധാന ടൗണുകളില്‍ 21ന് വൈകീട്ട് മൂന്നിന് ശേഷം യാതൊരുവിധ പ്രചാരണങ്ങളും അനുവദിക്കില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു. അതേസമയം, ഉള്‍പ്രദേശങ്ങളില്‍ പ്രചാരണത്തിന് വിലക്കില്ല. എന്നാല്‍ സംഘം ചേര്‍ന്നുള്ള പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു

Read More >>