വാര്‍ത്താ സമ്മേളനം ശബ്ദനിരോധിത മേഖലയെന്ന് ദി ടെലഗ്രാഫ്; മോദിയെ ട്രോളിക്കൊന്ന് പത്രം

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി മാദ്ധ്യമങ്ങളെ അഭിമുഖീകരിച്ച മോദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായെ കൊണ്ട് സംസാരിപ്പിച്ചതും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയതിനേയുമാണ് പത്രം പരിഹസിച്ചത്

വാര്‍ത്താ സമ്മേളനം ശബ്ദനിരോധിത മേഖലയെന്ന് ദി ടെലഗ്രാഫ്; മോദിയെ ട്രോളിക്കൊന്ന് പത്രം

ന്യൂഡൽഹി: പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തെ പതിവ് പോലെ ട്രോളി ദി ടെലഗ്രാഫ് ദിനപത്രം.

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി മാദ്ധ്യമങ്ങളെ അഭിമുഖീകരിച്ച മോദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായെ കൊണ്ട് സംസാരിപ്പിച്ചതും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയതിനേയുമാണ് പത്രം പരിഹസിച്ചത്. വാര്‍ത്താ സമ്മേളനം നടക്കുന്ന സ്ഥലം ശബദ നിരോധിത മേഖലയാണെന്ന് സൂചിപ്പിക്കാന്‍ നോ ഹോണ്‍ ചിഹ്നം തലക്കെട്ടായി നല്‍കിയാണ് ടെലഗ്രാഫ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ആദ്യ വാര്‍ത്താ സമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍ എന്ന പേരില്‍ മോദിയുടെ വിവിധ ഭാവങ്ങളും പത്രം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി ഭാവിയില്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്ത് മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി തരികയാണെങ്കില്‍ അത് രേഖപ്പെടുത്താനുള്ള സ്ഥലവും പത്രം ഒഴിച്ചിട്ടിട്ടുണ്ട്.

അതേസമയം തൊട്ടുതാഴെ രാഹുല്‍ ഗാന്ധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ടിരിക്കുകയാണെന്ന മറ്റൊരു വാര്‍ത്തയും നല്‍കിയിട്ടുണ്ട്.

അമിത് ഷായ്‌ക്കൊപ്പമായിരുന്നു ഇന്നലെ മോദി വാര്‍ത്താ സമ്മേളനം വിളിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മോദി തയ്യാറായില്ല. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മറുപടി പറയുമെന്നും അദ്ദേഹം എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ ചീഫ് ആണെന്നുമായിരുന്നു മോദി പറഞ്ഞത്. മോദിയോടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞതും അമിത് ഷാ ആയിരുന്നു.
Read More >>