കോൺ​ഗ്രസും ബി ജെ പിയും ഒരുപോലെയെന്ന് മായാവതി; മുസ്​ലിംകളോട് ​ക്രൂരമായി​​ പെരുമാറുന്നു

അലിഗഢ്​ മുസ്​ലിം സർവകലാശാലയിൽ 14 വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത യോഗി ആദിത്യനാഥ്​ സർക്കാറിനെ മായാവതി വിമർശിച്ചു

കോൺ​ഗ്രസും ബി ജെ പിയും ഒരുപോലെയെന്ന് മായാവതി; മുസ്​ലിംകളോട് ​ക്രൂരമായി​​ പെരുമാറുന്നു

ബി.ജെ.പി, കോൺഗ്രസ്​ സർക്കാറുകൾ മുസ്​ലിംകളോട് ​ക്രൂരമായി പെരുമാറുന്നെന്ന് ബി എസ് പി നേതാവ് മായാവതി. അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയിലെ 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതും മധ്യപ്രദേശില്‍ ഗോവധത്തിന്റെ പേരില്‍ മൂന്ന് പേര്‍ക്കെതിരെ എന്‍.എസ്.എ ചുമത്തിയതും ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു അവർ.

മധ്യപ്രദേശ് , യു പി സർക്കാറുകൾ ഭരണകൂട ഭീകരതക്ക് ഉദാഹരണമാണ്. ജനങ്ങൾക്കെതിരെ ഭീകരത അഴിച്ചു​ വിടുന്ന ഈ രണ്ട്​ പാർട്ടികളും തമ്മിൽ എ​ന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന്​ ജനങ്ങൾ തീരുമാനിക്കണമെന്നും മായാവതി പറഞ്ഞു.

അലിഗഢ്​ മുസ്​ലിം സർവകലാശാലയിൽ 14 വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത യോഗി ആദിത്യനാഥ്​ സർക്കാറിനെ മായാവതി വിമർശിച്ചു. റിപബ്ലിക് ടി.വിയുടെ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Read More >>