വ്യാജവാര്‍ത്ത തടയല്‍: സാമൂഹിക മാദ്ധ്യമ തലവന്മാരുമായി തെരഞ്ഞടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തും

സാമൂഹിക മാദ്ധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപങ്ങള്‍ തടയുക, രാഷ്ട്രീയ പരസ്യങ്ങള്‍ മീഡിയ ക്ലാരിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റി പരിശോധിച്ച ശേഷം മാത്രം നല്‍കുക എന്നിവ ചര്‍ച്ച ചെയ്യലാണ് യോഗത്തിന്റെ പ്രധാന അജണ്ട.

വ്യാജവാര്‍ത്ത തടയല്‍: സാമൂഹിക മാദ്ധ്യമ തലവന്മാരുമായി തെരഞ്ഞടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ സാമൂഹിക മാദ്ധ്യമ കമ്പനികളുടെ ഇന്ത്യയിലെ തലവന്‍മാരുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. ഫെയ്സ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റര്‍, ഗൂഗിള്‍, ഷെയര്‍ ചാറ്റ്, ടിക് ടോക് എന്നിവയുടെ തലവന്മാരെയാണ് യോഗത്തിന് വിളിച്ചിട്ടുള്ളത്.

സാമൂഹിക മാദ്ധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപങ്ങള്‍ തടയുക, രാഷ്ട്രീയ പരസ്യങ്ങള്‍ മീഡിയ ക്ലാരിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റി പരിശോധിച്ച ശേഷം മാത്രം നല്‍കുക എന്നിവ ചര്‍ച്ച ചെയ്യലാണ് യോഗത്തിന്റെ പ്രധാന അജണ്ട. തെരഞ്ഞെടുപ്പിന്റെ അവസാന 48 മണിക്കൂറില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ആപ്പുകള്‍ ഉപയോക്താക്കളെ അറിയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കും.

Read More >>