- Sun Feb 17 2019 03:07:16 GMT+0530 (IST)
- E Paper
Download App

- Sun Feb 17 2019 03:07:16 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
തെരഞ്ഞെടുപ്പിനു മുന്നോടിയായി ഭാഗമായി പാര്‍ലമെന്ററി കമ്മറ്റിയില്‍ അദ്ദേഹം ഹാജരാകണം. 31അംഗ കമ്മറ്റിയില്‍ പക്ഷേ, അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ചുരുങ്ങിയത് പത്തില്‍ താഴെ എംപിമാരെങ്കിലും ബ്രാഹ്മണരാണ്. മാത്രമല്ല, ബിജെപി കലിപ്പിലുമാണ്
ട്വിറ്റര്‍ സായിപ്പിനറിയുമോ ബ്രാഹ്മണരുടെ ശക്തി!
ജാക്ക് ഡോര്‍സെ വലിയ സിഇഒ ആയിരിക്കാം, അതും മൈക്രോ ബ്ലോഗിങ് സൈറ്റ്, ട്വിറ്ററിന്റെ സിഇഒ. പക്ഷേ, ഇന്ത്യയുമായി മുട്ടുമ്പോള്‍ ആദ്യം ബ്രാഹ്മണരുടെ ശക്തി അദ്ദേഹം മനസ്സിലാക്കേണ്ടിയിരുന്നു. അത് മനസ്സിലാക്കിയില്ലെങ്കില്‍ ഇങ്ങനെ ഇരിക്കും! ബ്രാഹ്മണമേധാവിത്തത്തെ ചീത്ത പറഞ്ഞ് നാടുവിട്ട ജാക്ക് ഇനി വിമാനം പിടിച്ച് വന്ന് പാര്‍ലമെന്ററി കമ്മറ്റിക്കു മാമ്പാകെ ഹാജരാകണം, അതും ബ്രാഹ്മണ, സവര്‍ണ ബഞ്ചിനു മുമ്പാകെ. ചോദ്യം ചെയ്യുന്നവരില്‍ പത്തില്‍ താഴെ പേരെങ്കിലും ബ്രാഹ്മണര്‍.
കഴിഞ്ഞ നവമ്പറിലെ ജാക് ഡോര്‍സെയുടെ ഇന്ത്യാ സന്ദര്‍ശനം വിവാദങ്ങളാലാണ് ശ്രദ്ധിക്കപ്പെട്ടത്. സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം ഏതാനും വനിതാപത്രപ്രവര്ത്തകരെയും ആക്റ്റിവിസ്റ്റുകളെയും എഴുത്തുകാരെയും സന്ദര്‍ശിച്ചിരുന്നു. ഒരു റൗണ്ട് ടേബിള്‍ ചര്‍ച്ചയിലും പങ്കെടുത്തു. ചര്‍ച്ചയ്ക്കു ശേഷം അവരോടൊപ്പം എടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയാണ് വിവാദങ്ങളുടെ കേന്ദ്രമായത്. ബ്രാഹ്മണപിതൃമേധാവിത്തത്തെ തകര്‍ക്കുക എന്ന് എഴുതിയ ഒരു പോസ്റ്റര്‍ കൈയിലേന്തിയാണ് ജാക് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഫോട്ടോ പിന്നീട് അദ്ദേഹത്തോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത അന്ന എം എം വെട്ടിക്കാട് ട്വിറ്ററില്‍ ഒരു കുറിപ്പോടു കൂടി പോസ്ററ് ചെയ്തു.
ഇന്ത്യയിലെ ബ്രാഹ്മണകേന്ദ്രങ്ങളെ വല്ലാതെ പ്രകോപിച്ച കാര്യമായിരുന്നു അത്. ജാക്ക് ബ്രാഹ്മണരെ നിന്ദിക്കുന്നുന്നുവെന്നായിരുന്നു പരാതി. ഒടുവില്‍ തന്റെ കൈയില്‍ ആരോ തന്ന പോസ്റ്റര്‍ പിടിച്ചുവെന്ന തെറ്റേ ചെയ്തിട്ടുള്ളുവെന്ന് പറഞ്ഞ് അദ്ദേഹം പ്രശ്നത്തില്‍ നിന്ന് ഊരി.
ഇപ്പോള്‍ മറ്റൊരു കാര്യത്തിന് അദ്ദേഹത്തെ പാര്‍ലമെന്റ് വിളിച്ചുവരുത്തിയിരിക്കയാണ്. തെരഞ്ഞെടുപ്പിനു മുന്നോടിയായി പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കാനും അതുവഴി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള സാധ്യതകള്‍ ഒഴിവാക്കാനും വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമായി പാര്‍ലമെന്ററി കമ്മറ്റിയില്‍ അദ്ദേഹം ഹാജരാകണം. 31അംഗ കമ്മറ്റിയില്‍ പക്ഷേ, അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ചുരുങ്ങിയത് പത്തില്‍ താഴെ എംപിമാരെങ്കിലും ബ്രാഹ്മണരാണ്.
ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ പ്രസൂന്‍ ബാനര്‍ജി, ശിവസേനയുടെ ഹേമന്ദ് താക്കൂര്‍ ഗോഡ്സെ, ബിജെപിയുടെ ഹേമമാലിനി, പരേഷ് റാവല്‍, വിനയ് സഹസ്രബുദ്ധ, പിന്നെ സുഭാഷ് ചന്ദ്ര, എല്‍ കെ അദ്വാനി, കോണ്‍ഗ്രസ് ലീഡര്‍ രാജ് ബാബര്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു. കമ്മറ്റിയില്‍ പലരും ബ്രാഹ്മണരല്ലെങ്കിലും സവര്ണരാണ്. കേരളത്തില്‍ നിന്ന് പി കരകുണാകരനും കമ്മറ്റിയില്‍ അംഗമാണ്.
കഴിഞ്ഞ ഫെബ്രുവരി 1 ന് ട്വിറ്ററിന് കൈമാറിയ കത്തില്‍ ഫെബ്രുവരി 11 ന് ഹാജരാവാനാണ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും പെട്ടെന്നുളള അറിയിപ്പായതിനാല്‍ ഹാജരാകാന്‍ സാധ്യമാവില്ലെന്ന് കമ്പനി അറിയിച്ചു. പക്ഷേ, ബ്രാഹ്മണവിരുദ്ധനായ സിഇഒയോട് ക്ഷമിക്കാന്‍ ബിജെപി തയ്യാറല്ല. പാര്‍ലമെന്റ് വരാനുള്ള സമയം 15 ദിവസം നീട്ടി നല്‍കാമെന്നും അന്നും ഹാജരായില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ബിജെപി നേതാവ് അനുരാഗ് താക്കൂര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അദ്ദേഹം ജാക്കിനെ ചോദ്യം ചെയ്യുന്ന കമ്മറ്റിയുടെ ചെയര്‍മാനാണ്. ഇന്ത്യയില്‍ നിന്നുളള ഒരു ഉദ്യോഗസ്ഥനെയും കാണേണ്ടതില്ലെന്നും കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. ജാക് ഡോര്‍സെ ഉടലോടെ വരാതെ കാര്യം നടക്കില്ല.
ട്വിറ്ററിനെ മാത്രമല്ല, മുഴുവന്‍ സാമൂഹ്യമാധ്യമങ്ങളെയും ചര്‍ച്ചയ്ക്കു വിളിക്കുന്നുണ്ടെങ്കിലും ട്വിറ്ററിനോടുളള കടുപ്പം മറ്റാരോടുമില്ല. ഒരുപക്ഷേ, ബ്രാഹ്മണവിരുദ്ധ പോസ്റ്ററോടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത സിഇഒയോടുള്ള കലിപ്പുമാകാം. പടിപടിയായി മറ്റു സാമൂഹ്യമാധ്യമങ്ങളെയും ചര്‍ച്ചയ്ക്കു ക്ഷണിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
