ഫാക്ടറിയില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഇവരെ സംശയാസ്പദമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്നു ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മണ്‍വിളയിലെ ഫാക്ടറിക്ക് തീയിട്ടത് മനപൂര്‍വ്വം

Published On: 10 Nov 2018 10:12 AM GMT
മണ്‍വിളയിലെ ഫാക്ടറിക്ക് തീയിട്ടത് മനപൂര്‍വ്വം

തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി മനപൂര്‍വ്വം തീവെച്ചതാണന്ന് പോലീസിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.ചിറയന്‍കീഴ് സ്വദേശി ബിമല്‍, കാര്യവട്ടം സ്വദേശി ബിനു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശമ്പളം വെട്ടിക്കുറച്ചതാണ് ഫാക്ടറി തീയിടാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഫാക്ടറിയില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഇവരെ സംശയാസ്പദമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്നു ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കെട്ടിടത്തിന്റെ മുകളിലെ സ്റ്റോര്‍ മുറിയിലായിരുന്നു അഗ്‌നിബാധയുണ്ടായത്. ഉത്പന്നങ്ങള്‍ പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റികിന് തീ കോടുത്താണ് വന്‍ അഗ്നിബാധയുണ്ടാക്കിയത്. പ്രതികളില്‍ ഒരാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും പോലീസ് അറിയിച്ചു.

Top Stories
Share it
Top