പാക്അധീന കശ്മീരില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടരുതെന്ന് യു.ജി. സിയുടെ താക്കീത്

പാകിസ്താന്‍ കൈവശം വെച്ചിരിക്കുന്ന പാക് അധിനിവേശ ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. എന്നാല്‍ അവിടെയുള്ള സര്‍വ്വകലാശാലകള്‍, മെഡിക്കല്‍ കോളജുകള്‍, സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവ ഇന്ത്യന്‍ സര്‍ക്കാര്‍ സ്ഥാപിച്ചതോ യുജി.സി അംഗീകൃതമോ അല്ലെന്ന് യു.ജി. സി വിജ്ഞാപനത്തില്‍ പറയുന്നു.

പാക്അധീന കശ്മീരില്‍  വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടരുതെന്ന് യു.ജി. സിയുടെ താക്കീത്

ന്യൂഡല്‍ഹി: പാക്അധീന കശ്മീരില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടരുതെന്ന് യു. ജി. സിയുടെ താക്കീത്. പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അത് പാകിസ്താന്‍ അനധികൃതമായി കൈയടക്കിവെച്ചേക്കുകയാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

പാകിസ്താന്‍ കൈവശം വെച്ചിരിക്കുന്ന പാക് അധിനിവേശ ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. എന്നാല്‍ അവിടെയുള്ള സര്‍വ്വകലാശാലകള്‍, മെഡിക്കല്‍ കോളജുകള്‍, സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവ ഇന്ത്യന്‍ സര്‍ക്കാര്‍ സ്ഥാപിച്ചതോ യുജി.സി അംഗീകൃതമോ അല്ലെന്ന് യു.ജി. സി വിജ്ഞാപനത്തില്‍ പറയുന്നു. മെയ് 8ന് സെക്രട്ടറി പ്രൊഫസര്‍ രജനീഷ് ജെയ്‌നാണ് പുറപ്പെടുവിച്ചത്.

ആസാദ് ജമ്മു കശ്മീരിലോ ഗില്‍ജിത്ത് ബലിസ്താനിലോ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടരുതെന്ന് യു.ജി. സി താക്കീത് ചെയ്യുന്നുണ്ട്. ഇവിടെയുളള സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ അംഗീതൃമല്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

എന്നാല്‍ യു.ജി.സിയുടെ ഈ നിര്‍ദ്ദേശത്തെ എത്തിര്‍ത്തുകൊണ്ട് ഹുറിയത്ത് കോണ്‍ഫ്രന്‍സിന്റെ അദ്ധ്യക്ഷന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖ് രംഗത്തുവന്നു. നിലവിലെ യു.ജി.സി നിര്‍ദ്ദേശം വിദ്യാഭ്യാസത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ലോകത്ത് എവിടെ പഠിക്കാമെന്നുമുള്ളള്ള വിദ്യാര്‍ത്ഥികളുടെ മൗലികാവകാശത്തെ ഹനിക്കുന്നതാണെന്നും മിര്‍വായിസ് അഭിപ്രായപ്പെട്ടു. ഇതുകൂടാതെ നിലവില്‍ പാക് അധിനിവേശ പാകിസ്താനില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കുന്നതാണ് യു.ജി.സിയുടെ പുതിയ നിര്‍ദ്ദേശമെന്നും മിര്‍വായിസ് ആരോപിച്ചു.

എല്ലാ വര്‍ഷവും വലിയ തോതില്‍ തന്ന വിദ്യാര്‍ത്ഥികള്‍ പാക് അധിനിവേശ കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നുണ്ട്. പ്രത്യേക കോട്ട തന്നെ കശ്മീരിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പാകിസ്താനി കോളജുകള്‍ എല്ലാവര്‍ഷവും അനുവദിക്കുന്നുണ്ട്.

Read More >>