ഏറ്റെടുത്ത ആദ്യ പണി വെടിപ്പാക്കി പ്രശാന്ത് കിഷോര്‍, അടികിട്ടിയത് എ.ബി.വി.പിക്ക്

സര്‍വ്വകലാശാലയില്‍ ട്രഷറര്‍ സ്ഥാനം ജെ.ഡി.യു വിദ്യാര്‍ത്ഥി സംഘടന നേടിയപ്പോള്‍ അദ്ധ്യക്ഷന്‍, ഉപാദ്ധ്യക്ഷന്‍, ജനറല്‍ സെക്രട്ടറി എന്നി സീറ്റുകള്‍ എ.ബി.വി.പിയാണ് വിജയിച്ചത്.

ഏറ്റെടുത്ത ആദ്യ പണി വെടിപ്പാക്കി പ്രശാന്ത് കിഷോര്‍, അടികിട്ടിയത് എ.ബി.വി.പിക്ക്

പാട്‌ന: ജനതാദള്‍ യുണൈറ്റഡില്‍ ചേര്‍ന്ന രാഷ്ട്രീയ ചാണക്യന്‍ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളില്‍ ആദ്യ അടി കിട്ടിയത് എ.ബി.വി.പിക്ക്. പാട്‌നാ യൂണിവേഴ്‌സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജെ.ഡി.യു വിന്റെ വിദ്യാര്‍ത്ഥി യൂണിയന്‍ ഒരു സീറ്റില്‍ വിജയിച്ചു. ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി വര്‍ഷങ്ങളായി തുടരുന്ന ആധിപത്യമാണ് ഇതോടെ പൊളിഞ്ഞത്. നിതീഷ് കുമാറിനൊപ്പം ചേര്‍ന്ന പ്രശാന്ത് കിഷോറിന് വിദ്യാര്‍ത്ഥി വിഭാഗത്തെ പുനരുദ്ധീകരിക്കാനുള്ള ചുമതലയായിരുന്നു ആദ്യം നല്‍കിയത്.

സര്‍വ്വകലാശാലയില്‍ ട്രഷറര്‍ സ്ഥാനം ജെ.ഡി.യു വിദ്യാര്‍ത്ഥി സംഘടന നേടിയപ്പോള്‍ അദ്ധ്യക്ഷന്‍, ഉപാദ്ധ്യക്ഷന്‍, ജനറല്‍ സെക്രട്ടറി എന്നി സീറ്റുകള്‍ എ.ബി.വി.പിയാണ് വിജയിച്ചത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുന്നേ എ.ബി.വി.പിയും ജെ.ഡി.യു വിദ്യാര്‍ത്ഥി വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും പ്രശാന്ത് കിഷോറിന്റെ കാര്‍ ആക്രമിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിന് കാരണം ചില ഇവന്റ് മാനേജ്‌മെന്റ് പ്രൊഫഷണലുകളാണെന്ന് ബി.ജെ.പി പരിഹസിക്കുകയും ചെയതിരുന്നു.

ആറ് വര്‍ഷം രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോര്‍ ഈ സെപ്തംബറിലാണ് ജെ.ഡി.യു വില്‍ ചേര്‍ന്നത്. നേരത്തെ 2014 ല്‍ നരേന്ദ്രമോദിയെ അധികാരത്തിലെത്തിക്കുന്നതിലും 2015 ല്‍ നിതീഷ് കുമാറിന്റെ ബിഹാര്‍ മുഖ്യമന്ത്രിയാക്കുന്നതിനു പിന്നിലും പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രശാന്ത് കിഷോറിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി(പിഎസി) ആന്ധ്രയില്‍ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ മെനയുകയായിരുന്നു.

Read More >>