രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ജീവകാരുണ്യ ഫൗണ്ടേഷനെ ദുരുപയോഗിച്ചു; ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ

തുക എട്ട് ജീവകാരുണ്യ സംഘടനകള്‍ക്ക് വീതിച്ചുനല്‍കാനാണ് കോടതിയുടെ ഉത്തരവ്. ന്യൂയോര്‍ക്ക് സംസ്ഥാന ജഡ്ജി സാലിയാന്‍ സ്‌കാര്‍പല്ലയാണ് വിധി പ്രസ്താവിച്ചത്

രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ജീവകാരുണ്യ ഫൗണ്ടേഷനെ ദുരുപയോഗിച്ചു; ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ


ന്യൂയോര്‍ക്ക് സ്വന്തം പേരിലുള്ള ജീവകാരുണ്യ ഫൗണ്ടേഷനെ രാഷ്ട്രീയ, ബിസിനസ് താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിദുരുപയോഗിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കോടതി 20 ലക്ഷം ഡോളര്‍ പിഴയിട്ടു.

തുക എട്ട് ജീവകാരുണ്യ സംഘടനകള്‍ക്ക് വീതിച്ചുനല്‍കാനാണ് കോടതിയുടെ ഉത്തരവ്. ന്യൂയോര്‍ക്ക് സംസ്ഥാന ജഡ്ജി സാലിയാന്‍ സ്‌കാര്‍പല്ലയാണ് വിധി പ്രസ്താവിച്ചത്.ട്രംപ് ഫൗണ്ടേഷന്റെ ആസ്തി കൈകാര്യംചെയ്യുന്നത് സംബന്ധിച്ച് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വിധി.

കഴിഞ്ഞവര്‍ഷം കേസ് ആരംഭിച്ചപ്പോള്‍ വിട്ടു വീഴ്ചയ്ക്കില്ലെന്ന നിലപാടിലായിരുന്ന ട്രംപിനിപ്പോള്‍ മറ്റ് പല കാര്യങ്ങളിലും വിട്ടുവീഴ്ചയ്ക്ക് വഴങ്ങേണ്ടി വന്നിട്ടുണ്ട്.2016ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്ത് അയോവ കോക്കസില്‍ തന്റെ പ്രചാരണസംഘത്തിലെ ജീവനക്കാരെ വിമുക്തഭടന്മാരുടെ ക്ഷേമത്തിനുള്ള സംഘടനയുടെ ധനശേഖരണത്തിന് ട്രംപ് നിയോഗിച്ചിരുന്നു.ഈ വിഷയം അറ്റോര്‍ണി ജനറലിന്റെ ഓഫീസ് ഏറ്റെടുത്തതാണ് ട്രംപിന് വിനയായത് . ഫൗണ്ടഷനില്‍ അവശേഷിക്കുന്ന പണവും പിഴത്തുകയും എട്ട് സംഘടനകള്‍ക്ക് തുല്യമായി വീതിച്ചുനല്‍കും. പരാതിയില്‍ ഉന്നയിച്ച പല ക്രമക്കേടുകളും ട്രംപ് സമ്മതിച്ചു.

Story by
Read More >>