ഉയരെയുടെ വ്യാജ കോപ്പി ഫേസ്ബുക്കില്‍; ഷെയര്‍ ചെയ്തത് എഴുന്നൂറോളം പേര്‍

ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഇതുവരെ എഴുന്നൂറോളം പേരാണ് ഫേസ്ബുക്കില്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്

ഉയരെയുടെ വ്യാജ കോപ്പി ഫേസ്ബുക്കില്‍; ഷെയര്‍ ചെയ്തത് എഴുന്നൂറോളം പേര്‍

കോഴിക്കോട്: പാര്‍വതി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉയരെ എന്ന ചിത്രത്തിന്റെ വ്യാജകോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഇതുവരെ എഴുന്നൂറോളം പേരാണ് ഫേസ്ബുക്കില്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ മാസം ഏപില്‍ 26-നാണ് റിലീസ് ചെയ്തത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണു ചിത്രത്തിന്റെ തിരക്കഥ. പാര്‍വതിക്കു പുറമേ ടൊവിനോ തോമസ്, ആസിഫ് അലി, സിദ്ദിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരിക്കാര്‍, പ്രേംപ്രകാശ്, ഭഗത് മാനുവല്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഇം​ഗ്ലീഷ് സബ് ടൈറ്റിലുകളുള്ള ചിത്രത്തിൻെറ പകർപ്പാണ് പ്രചരിക്കുന്നത്. വിദേശത്തെ റിലീസ് കേന്ദ്രങ്ങളിൽ നിന്ന് ക്യാമറ ഉപയോഗിച്ച് സ്ക്രീനിൽ നിന്ന് പകർത്തിയ കോപ്പിയാണ് ഇതെന്നാണ് സൂചന.

Read More >>