യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന് പിന്നില്‍ തീവ്രവാദ ബന്ധം: വി മുരളീധരന്‍

മുസ്ലിം ലീഗ് ഭീകരവാദികള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്ന അപകടകരമായ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണെന്ന് മുമ്പേ പറഞ്ഞതാണ്. അത് ഈ സമയത്ത് ഒരിക്കല്‍ കൂടി തെളിയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന് പിന്നില്‍ തീവ്രവാദ ബന്ധം: വി മുരളീധരന്‍

കേരളത്തില്‍ മുന്‍തൂക്കം ലഭിക്കുമെന്ന യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിനു പിന്നില്‍ അവരുടെ തീവ്രവാദ ബന്ധമാണെന്ന് ബി.ജെ.പി നേതാവ് വി മുരളീധരന്‍. തെരഞ്ഞെടുപ്പില്‍ തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ യു.ഡി.എഫിന് വോട്ട് ചെയ്‌തെന്ന എസ്.ഡി.പി.ഐയുടെ പരസ്യമായ വെളിപ്പെടുത്തലില്‍ നിന്നും ഇക്കാര്യം തെളിഞ്ഞതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള ധാരണയുണ്ടാക്കിയതിന്റെ ആത്മവിശ്വാസമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പെന്ന യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന്നു പിന്നിലെ ഘടകം. മുസ്ലിം ലീഗ് ഭീകരവാദികള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്ന അപകടകരമായ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണെന്ന് മുമ്പേ പറഞ്ഞതാണ്. അത് ഈ സമയത്ത് ഒരിക്കല്‍ കൂടി തെളിയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാസമര്‍പ്പണ സമയത്ത് ഈ ഗുരുതര സാഹചര്യത്തെക്കുറിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജി സൂചിപ്പിച്ചതുമാണ്. തെരഞ്ഞെടുപ്പു കാലത്ത് കുഞ്ഞാലിക്കുട്ടിയുടേയും ഇ.ടി.മുഹമ്മദ് ബഷീറിന്റേയും നേതൃത്വത്തില്‍ വിതച്ചതിന്റെ ആത്മവിശ്വാസമാണ് യു.ഡി.എഫിനുള്ളത്. തീവ്രവാദ ശക്തികളുമായുള്ള യു.ഡി.എഫിന്റെ ബന്ധം വരും ദിവസങ്ങളില്‍ കൂടുതല്‍ പുറത്തു വരുമെന്നും മുരളീധരന്‍ പറഞ്ഞു.


Read More >>