സാമ്പത്തിക സംവരണത്തിനെതിരെ നിയമപോരാട്ടത്തിന് എസ്എന്‍ഡിപി യോഗം മുന്‍കൈയെടുക്കുമെന്ന് നേരത്തെ തന്നെ വെളളാപ്പളളി പറഞ്ഞിരുന്നു.

മുന്നോക്ക സംവരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കും: വെള്ളാപ്പള്ളി

Published On: 14 Jan 2019 4:39 AM GMT
മുന്നോക്ക സംവരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കും: വെള്ളാപ്പള്ളി

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുന്നോക്ക സംവരണ ബില്ലിനെ സ്വാഗതം ചെയ്ത എന്‍എസ്എസ് ബിജെപിക്കൊപ്പമായിക്കഴിഞ്ഞെന്ന് എസ്എന്‍ ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണഘടനാ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മുന്നോക്ക സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

സംവരണ വിഭാഗത്തെ പറ്റി ഒരു പഠനവും നടത്തിയിട്ടില്ല. ഒരു വിധത്തിലും അതിനെ അംഗീകരിക്കാന്‍ കഴിയില്ല. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള തന്ത്രമാണ്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരമാണെന്നും ബില്ലിനെ എതിര്‍ക്കാന്‍ മുസ്ലീം ലീഗിന് അല്ലാതെ വേറൊരു പാര്‍ട്ടിക്കും നാവ് പൊങ്ങിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സാമ്പത്തിക സംവരണത്തിനെതിരെ നിയമപോരാട്ടത്തിന് എസ്എന്‍ഡിപി യോഗം മുന്‍കൈയെടുക്കുമെന്ന് നേരത്തെ തന്നെ വെളളാപ്പളളി പറഞ്ഞിരുന്നു. ഇതിനായി സമാനമനസ്‌കരായ സംഘടനകളുമായി ആശയവിനിമയം നടത്തുമെന്നും സാമ്പത്തിക സംവരണ വാദത്തിനെതിരെ ആശയപ്രചാരണങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top Stories
Share it
Top