പണം തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകൾ നടപടി ആരംഭിച്ച സാഹചര്യത്തിലാണ് 62കാരനായ മല്യ ബ്രിട്ടനിലേക്ക് മുങ്ങിയത്.

ഒരു രൂപപോലും കടമെടുത്തിട്ടില്ല: വിജയ് മല്യ

Published On: 2018-12-07T14:22:33+05:30
ഒരു രൂപപോലും കടമെടുത്തിട്ടില്ല: വിജയ് മല്യ

ബാങ്കുകളില്‍ നിന്ന് താന്‍ ഒരു രൂപ പോലും കടമെടുത്തിട്ടില്ലെന്ന് വിവാദ വ്യവസായി വിജയ് മല്യ. ഞാന്‍ ഒരു രൂപ പോലും കടമെടുത്തിട്ടില്ല. കടം വാങ്ങിയത് കിംങ്ഫിഷര്‍ എയര്‍ലൈന്‍സാണ്. വ്യാവസായിക തകര്‍ച്ചയെ തുടര്‍ന്ന് ആ പണം നഷ്ടമാവുകയും ചെയ്തു. താൻ ജാമ്യക്കാരൻ മാത്രമായിരുന്നുവെന്നും ജാമ്യക്കാരൻ എങ്ങനെ കുറ്റവാളിയാകുമെന്നും മല്യ ട്വീറ്റ് ചെയ്തു.

വിവധ ബാങ്കുകളിൽ നിന്നായി കടമെടുത്തയിനത്തിൽ പലിശയടക്കം 9,990.07 കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. പണം തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകൾ നടപടി ആരംഭിച്ച സാഹചര്യത്തിലാണ് 62കാരനായ മല്യ ബ്രിട്ടനിലേക്ക് മുങ്ങിയത്.

സര്‍ക്കാറും ബാങ്കുകളും സ്വീകരിക്കുകയാണെങ്കില്‍ കടമെടുത്ത മുഴുവന്‍ പണവും തിരിച്ചടയ്ക്കാമെന്ന് മല്യ നേരത്തെ പറഞ്ഞിരുന്നു. അഗസ്ത വെസ്റ്റ്ലന്‍ഡ് വി.വി.ഐ.പി. ഹെലികോപ്റ്റര്‍ ഇടപാടുകേസിലെ മുഖ്യ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു മല്യയുടെ പ്രഖ്യാപനം.

മല്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡിസംബര്‍ 10ന് കോടതി വിധി പറയാനിരിക്കെയാണ് പണം തിരിച്ചടക്കാമെന്നു പറഞ്ഞ് മല്യ രം​ഗത്തെത്തിയിരുന്നത്. ഏവിയേഷൻ ടർബിൻ എണ്ണയുടെ വില കൂടിയതോടെയാണ് കിങ്ഫിഷർ എയർലൈൻസ് കമ്പനി സാമ്പത്തികമായി നഷ്ടത്തിലായതെന്നും മല്യ പറഞ്ഞിരുന്നു.

Top Stories
Share it
Top