കോഹ്ലിയുടെ 'സ്‌ക്വാഡി'ൽ രോഹിത്തില്ല; താരം എവിടെയെന്ന് ആരാധകർ

പരമ്പരയ്ക്കായി യു.എസിലെത്തിയതിന് പിന്നാലെ പരിശീലനത്തിന്റേയും അല്ലാത്തതുമായ നിരവധി ഫോട്ടോകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ താരങ്ങള്‍ പങ്കുവെച്ചിരുന്നു.

കോഹ്ലിയുടെ സ്‌ക്വാഡിൽ രോഹിത്തില്ല; താരം എവിടെയെന്ന് ആരാധകർ

ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ ഭിന്നതയിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് നായകൻ പ്രതികരിച്ചിരുന്നത്. തങ്ങൾ തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ലായെന്നാണ് വെസ്റ്റൻഡീസ് പര്യടനത്തിനു പോകുന്നതിനു മുൻപായുളള വാർത്താസമ്മേളനത്തിൽ കോഹ്ലി പറഞ്ഞത്. പരമ്പരയ്ക്കായി യു.എസിലെത്തിയതിന് പിന്നാലെ പരിശീലനത്തിന്റേയും അല്ലാത്തതുമായ നിരവധി ഫോട്ടോകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ താരങ്ങള്‍ പങ്കുവെച്ചിരുന്നു. ക്യാപ്റ്റൻ വീരാട് കോഹ്ലി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും 'സ്‌ക്വാഡ്' എന്ന തലക്കെട്ടോടെ ഇത്തരത്തിലുള്ള ചിത്രം പങ്കുവെച്ചിരുന്നു.

രവീന്ദ്ര ജഡേജ, നവദീപ് സൈനി, ഖലീല്‍ അഹമ്മദ്, ശ്രേയസ് അയ്യര്‍, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കെ.എല്‍ രാഹുല്‍ എന്നിവരാണ് കോഹ്ലിക്കൊപ്പം ചിത്രത്തിലുള്ളത്. ചിത്രത്തില്‍ രോഹിത് ശര്‍മ്മയെ കാണാത്തത് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തമ്മിലുള്ള ഭിന്നതയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. നിരവധി ആരാധകരാണ് ഫോട്ടോയ്ക്ക് കമന്ററായി രോഹിത് എവിടെ എന്ന ചോദ്യവുമായി രംഗത്തെത്തിയത്. അടുത്തിടെ രോഹിത് കോഹ്ലിയുടെ ഭാര്യ അനുഷ്കാ ശർമയെ ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്തതും വാർത്തയായിരുന്നു.

Read More >>