2014ല്‍ ആയിരുന്നു വീരു പ്രീതി സിന്റ ഉടമയായ പഞ്ചാബ് ടീമിലെത്തുന്നത്. നായകനായിരുന്ന വീരു ടീമിനെ ഒരു തവണ ഫൈനലിലെത്തിച്ചിട്ടുണ്ട്. രണ്ടു സീസണുകള്‍ക്കു ശേഷം ടീമിന്റെ ഉപദേശകനായും അദ്ദേഹം തുടര്‍ന്നു.

വീരു ഇനി പഞ്ചാബിനൊപ്പമുണ്ടാവില്ല

Published On: 2018-11-04T17:06:59+05:30
വീരു ഇനി പഞ്ചാബിനൊപ്പമുണ്ടാവില്ല

മൊഹാലി: പേരിലെ തുടക്കം പോലെ 'വീരനായിരുന്നു ഒരു കാലത്ത് ഗ്രീസിലും പിന്നീട് കളിക്കളത്തിനു പുറത്തും കിങ്‌സ് ഇലവന്‍ പഞ്ചാബിന് വീരുവെന്ന വിരേന്ദ്രര്‍ സേവാഗ് . എന്നാലിനി സേവാഗിന്റെ സേവനം കിങ്‌സ് ഇലവന്‍ പഞ്ചാബിനുണ്ടാവില്ല. ടീമുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി സേവാഗ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

'എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരവസാനമുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബുമായി ചിലവഴിച്ച സമയം മികച്ചതായിരുന്നു. രണ്ട് സിസണുകളില്‍ കളിക്കാരനായും മൂന്നു സീസണുകളില്‍ ഉപദേശകനായും പ്രവര്‍ത്തിക്കാന്‍ സാധിച്ചു. കിങ്‌സ് ഇലവന്‍ പഞ്ചാബുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണ്. എല്ലാത്തിനും നന്ദിയറിക്കുന്നുവെന്നും ഭാവിയില്‍ മികച്ച നേട്ടങ്ങള്‍ ടീമിന് കൈവരിക്കരിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നതായും സേവാഗ് ട്വിറ്ററില്‍ കുറിച്ചു.

2014ല്‍ ആയിരുന്നു വീരു പ്രീതി സിന്റ ഉടമയായ പഞ്ചാബ് ടീമിലെത്തുന്നത്. നായകനായിരുന്ന വീരു ടീമിനെ ഒരു തവണ ഫൈനലിലെത്തിച്ചിട്ടുണ്ട്. രണ്ടു സീസണുകള്‍ക്കു ശേഷം ടീമിന്റെ ഉപദേശകനായും അദ്ദേഹം തുടര്‍ന്നു. 104 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 2728 റണ്‍സ് നേടിയിട്ടുണ്ട് സേവാഗ്. രണ്ടു സെഞ്ച്വറികളും 16 അര്‍ദ്ധസെഞ്ച്വറികളും ഇതിൽപ്പെടും.

Top Stories
Share it
Top