ശെെലജ ടീച്ചറായി രേവതി; വെെറസിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ചിത്രത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വേഷത്തിലാണ് രേവതി എത്തുന്നതാണ് സൂചന. ശൈലജ ടീച്ചറുടെ വേഷത്തിലുള്ള രേവതിയുടെ മേക്ക് ഓവർ നേരത്തെ ശ്രദ്ധനേടിയിരുന്നു

ശെെലജ ടീച്ചറായി രേവതി; വെെറസിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നിപ്പ പ്രമേയമാക്കി ആശിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വെെറസിൻെറ ക്യാരക്ടർ പോസ്റ്റർ പുറത്ത്. രേവതി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻെറ ചിത്രമാണ് ഇപ്പോൾ പുറത്ത് വിട്ടത്. വൈറസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.

ചിത്രത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വേഷത്തിലാണ് രേവതി എത്തുന്നതാണ് സൂചന. ശൈലജ ടീച്ചറുടെ വേഷത്തിലുള്ള രേവതിയുടെ മേക്ക് ഓവർ നേരത്തെ ശ്രദ്ധനേടിയിരുന്നു.


മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറിൽ ആഷിഖും റിമയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്നു. സൈജു ശ്രീധരനാണ് ചിത്രത്തിന്റെ എഡിറ്റര്‍.

കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിരയാണ് വെെറസില്‍ അണി നിരക്കുന്നത്.

ചിത്രം ജൂണ്‍ 7 ന് വേള്‍ഡ് വൈഡ് റിലീസായി തിയേറ്ററില്‍ എത്തും.

Read More >>