ഉത്തം കുമാര്‍ റെഡ്ഡിക്ക് താടി വടിക്കാനാവുമോ?, സച്ചിന്‍ പൈലറ്റിന് തലപാവ് അണിയാന്‍ സാധിക്കുമോ?, ഉത്തരവുമായി ജനങ്ങള്‍ വിധിയെഴുതുന്നു

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന് പരമ്പരാഗതമായ തലപ്പാവണിയാം. തെലങ്കാനയിലാണെങ്കില്‍ ഉത്തംകുമാര്‍ റെഡ്ഡിക്ക് താടി വടിക്കാം.

ഉത്തം കുമാര്‍ റെഡ്ഡിക്ക് താടി വടിക്കാനാവുമോ?, സച്ചിന്‍ പൈലറ്റിന് തലപാവ് അണിയാന്‍ സാധിക്കുമോ?, ഉത്തരവുമായി ജനങ്ങള്‍ വിധിയെഴുതുന്നു

ഹൈദരാബാദ്: തെലങ്കാനയിലും രാജസ്ഥാനിലും കോണ്‍ഗ്രസ് പെട്ടിയില്‍ വീഴുന്ന വോട്ടുകള്‍ ഡിസംബര്‍ 11ന് എണ്ണി തീരുമ്പോള്‍ ബാക്കിയാകുന്ന ചോദ്യം ഇരു സംസ്ഥാനത്തെയും പി.സി.സി അദ്ധ്യക്ഷന്‍മാര്‍ക്ക് തങ്ങളുടെ പ്രതിജ്ഞ അവസാനിപ്പിക്കാന്‍ സാധിക്കുമോയെന്നതാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന് പരമ്പരാഗതമായ തലപ്പാവണിയാം. തെലങ്കാനയിലാണെങ്കില്‍ ഉത്തംകുമാര്‍ റെഡ്ഡിക്ക് താടി വടിക്കാം.

2014ലെ ലോകസഭാ കനത്ത തോല്‍വിക്ക് ശേഷമായിരുന്നു സച്ചിന്‍ പൈലറ്റ് പരമ്പരാഗതമായ തലപ്പാവ് അണിയില്ലെന്ന് പ്രതിജ്ഞയെടുത്തത്. ഇത്തവണ തെരഞ്ഞെടുപ്പ് വേളയില്‍ പൈലറ്റിന് നിരവധി സ്ഥലത്ത് നിന്ന് പ്രവര്‍ത്തകര്‍ തലപ്പാവ് സമ്മാനിച്ചെങ്കിലും നെറ്റിയില്‍ തൊട്ട് തലപ്പാവുകള്‍ മാറ്റിവെയ്ക്കുകായായിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും തനിക്ക് തലപ്പാവ് അണിയാന്‍ സാധിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം.

രാജ്യത്തെ കുഞ്ഞന്‍ സംസ്ഥാനമായ തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മാത്രമെ താടി വടിക്കുകയുള്ളൂ എന്നതാണ് ഉത്തംകുമാര്‍ റെഡ്ഡിയുടെ പ്രതിജ്ഞ. എയര്‍ഫോഴ്‌സില്‍ പൈലറ്റായിരുന്ന ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്ന തുടക്ക കാലങ്ങളില്‍ താടിയില്ലാതെയാണ് പ്രത്യക്ഷപ്പെട്ടത്. 2016ലായിരുന്നു താടിവളര്‍ത്താന്‍ തുടങ്ങിയത്.

വൈകി പ്രചാരണം തുടങ്ങിയെങ്കിലും തെലുങ്ക് ദേശം പാര്‍ട്ടിയെയും തെലങ്കാന ജനസമതി, സി.പി.ഐ എന്നിവരെ ഒന്നിപ്പിച്ച് സഖ്യം ഉണ്ടാക്കിയതോടെ ഉത്തം കുമാര്‍ റെഡ്ഡിക്ക് കെ. ചന്ദ്രശേഖര്‍ റാവുവിനെതിരെ കടുത്ത മത്സരം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്.

തലപ്പാവണിയാനും താടി വടിക്കാനും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍മാര്‍ക്ക് ജനങ്ങള്‍ അനുമതി നല്‍കുമോയെന്ന് കാണാന്‍ ഡിസംബര്‍ 11വരെ കാത്തിരിക്കണം.

Read More >>