എക്സിറ്റ് ഫലങ്ങളെ തള്ളി ഉപരാഷ്ട്രപതി

ഇപ്പോള്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് തന്നെ പരിശോധിച്ചാല്‍ എല്ലാ പാര്‍ട്ടികള്‍ക്കും അമിത ആത്മവിശ്വാസമാണെന്നും വെങ്കയ്യനായിഡു പറഞ്ഞു.

എക്സിറ്റ് ഫലങ്ങളെ തള്ളി ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: എക്സിറ്റ് ഫലങ്ങളെ തള്ളി ഉപരാഷ്ട്രപതി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്ത്. എക്സിറ്റ് പോളുകളൊന്നും യഥാര്‍ത്ഥ പോളുകളല്ലെന്നും1999 മുതലുള്ള എക്സിറ്റ് പോളുകള്‍ പരിശോധിച്ചാല്‍ നമുക്കത് മനസിലാവുമെന്നും വെങ്കയ്യനായിഡു പറഞ്ഞു.

"എക്സിറ്റ് പോളുകളൊന്നും ശരിയായ പോളുകളല്ല. നമുക്കത് മനസ്സിലാവും. 1999മുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റായാണ് വരാറ്" വെങ്കയ്യനായിഡു പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് തന്നെ പരിശോധിച്ചാല്‍ എല്ലാ പാര്‍ട്ടികള്‍ക്കും അമിത ആത്മവിശ്വാസമാണെന്നും വെങ്കയ്യനായിഡു പറഞ്ഞു. ഫലം വരുന്നത് വരെ എല്ലാവരും അവരുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതിന് അടിസ്ഥാനമൊന്നുമില്ല. അതുകൊണ്ട് നമുക്ക് 23 വരെ കാത്തിരിക്കാം. രാജ്യത്തിനും സംസ്ഥാനങ്ങള്‍ക്കും വേണ്ടത് യോജിച്ച നേതാക്കളെയും സ്ഥിരമായ സര്‍ക്കാരിനെയുമാണന്നും അത് ആരൊക്കെയാണോ അവരെയൊക്കെയാണ് വേണ്ടെതെന്നും സാമൂഹത്തിലെ മാറ്റങ്ങളുടെ അടിസ്ഥാനം രാഷ്ട്രീയപാര്‍ട്ടികളാണെന്നും വെങ്കയ്യനായിഡു പറഞ്ഞു.

രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങളില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടന്നെും രാഷ്ട്രീയത്തില്‍ ഒരാള്‍ മറ്റൊരാളുടെ ശത്രുവായിട്ടാണ് കാണുന്നത്. എന്നാല്‍ അവര്‍ എതിരാളികള്‍ മാത്രമാണെന്ന അടിസ്ഥാന വസ്തുത എല്ലാവരും മറക്കുന്നുവെന്നും വെങ്കയ്യനായിഡു കൂട്ടിചേര്‍ത്തു. പാര്‍ലമെന്റിലും നിയമസഭയിലും എം.പി മാരും എം.എല്‍.എ മാരും എങ്ങനെയാണ് പെരുമാറുന്നതെന്നും വെങ്കയ്യനായിഡു ചോദിച്ചു.

Read More >>