സന്നിധാനത്ത് യുവതി പ്രവേശം: ശുദ്ധിക്രിയ നടത്തും- പന്തളം കൊട്ടാരം

ശബരിമലയില്‍ പ്രവേശിച്ചെന്ന വാദവുമായി കനക ദുര്‍ഗ, ബിന്ദു എന്നിവരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ 3.45 നോടു കൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്.

സന്നിധാനത്ത് യുവതി പ്രവേശം: ശുദ്ധിക്രിയ നടത്തും- പന്തളം കൊട്ടാരം

ശബരിമല: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചെന്ന് സ്ഥിരീകരിച്ചാല്‍ നടയടച്ച് ശുദ്ധിക്രിയ നടത്തുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ വ്യക്തമാക്കി. സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഇക്കാര്യത്തില്‍ ഉറപ്പു വന്നാല്‍ തന്ത്രിയുമായി ആലോചിച്ച് ആചാരപരമായ കാര്യങ്ങള്‍ ചെയ്യും.

ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ പ്രവേശിച്ചെന്ന വാദവുമായി കനക ദുര്‍ഗ, ബിന്ദു എന്നിവരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ 3.45 നോടു കൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

Read More >>