ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി ഡബ്ല്യു.വി രാമന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കേസ്റ്റനെ പിന്നിലാക്കിയാണ് രാമന്‍ സ്ഥാനമുറപ്പിച്ചത്.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി ഡബ്ല്യു.വി രാമന്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിൻെറ പരിശീലകനായി മുന്‍ ഓപ്പണര്‍ ഡബ്ല്യു.വി രാമനെ നിയമിച്ചതായി പി.ടി.ഐ റിപ്പോർട്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കേസ്റ്റനെ പിന്നിലാക്കിയാണ് രാമന്‍ സ്ഥാനമുറപ്പിച്ചത്. കേസ്റ്റൻ ഐ.പി.എൽ ടീമായ റോയൽ ചല‍ഞ്ചേഴ്സിൽ തുടരാൻ തീരുമാനിച്ചതിനെ തുടർന്നാണ് രാമന് നറുക്ക് വീണത്.

മുന്‍ താരങ്ങളായ കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്ന അഡ്‌ഹോക് കമ്മിറ്റിയാണ് രാമനെ പരിശീലകനായി തെരെഞ്ഞടുത്തത്. ഇരുപത്തെട്ടോളം പേരെ അഭിമുഖം ചെയ്തതിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്തത് എട്ട് പേരെ മാത്രമായിരുന്നു.

മുൻ ഇന്ത്യന്‍ താരമായ രാമന്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിംഗ് കൺസൾട്ടന്റാണ്. ഇന്ത്യ എ ടീമിനും ദുലീപ് ട്രോഫി ടീമുകള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ച പരിചയവുമുണ്ട്. ഇന്ത്യക്കായി 11 ടെസ്റ്റുകളും 27 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

Read More >>