വര്‍ണ്ണങ്ങളുടെ കഥ പറയുന്ന ​ന​ഗരം

സെൻട്രലിലെ പഴയ തെരുകളിലൂടെ നടക്കുകയാണെങ്കില്‍ പല കഥകൾ പറയുന്ന ചുമർചിത്രങ്ങൾ കാണാം. ഓരോ ഹോട്ടലിനുമുണ്ട് വ്യത്യസ്തലും പുതുമയുമാർന്ന ചുമർചിത്രങ്ങൾ. ജീവിതത്തിൽ വർണ്ണങ്ങൾ നിറയ്ക്കാൻ ആഗ്രഹിക്കുന്ന ഹോങ്കോങ്ങിലെ ജനത അവിടേക്കു വരുന്ന സഞ്ചാരികൾക്കും അത് പകർന്നു നൽകുകയാണ്.

വര്‍ണ്ണങ്ങളുടെ കഥ പറയുന്ന ​ന​ഗരം

ഹോങ്കോങ്: വരയും ചിത്രങ്ങളും ഒരുപാട് കഥകൾ നമുക്ക് പറഞ്ഞുതരും. ചിലർ അതിന് അവരുടേതായ മാനങ്ങളും അർത്ഥങ്ങളും കണ്ടെത്തും. ചിലർ അതിൽ സന്തോഷവും മറ്റുചിലർ സങ്കടവും കണ്ടെത്തും. ഇങ്ങനെയൊരു നഗരം ഹോങ്കോങ്ങിലുമുണ്ട്. കോങ്‌ലൂൺ പെനിൻസുലയുടെ തെക്കുഭാഗത്തുള്ള സിം ഷാ സൂയിയിൽ നിന്നുള്ള വിക്ടോറിയ തുറമുഖത്ത് ഹോങ്കോംഗ് ദ്വീപിലെ വടക്ക് കരയിലാണ് സെൻട്രൽ എന്ന ഈ നഗരം സ്ഥിതി ചെയ്യുന്നത്.

സെൻട്രലിലെ പഴയ തെരുകളിലൂടെ നടക്കുകയാണെങ്കില്‍ പല കഥകൾ പറയുന്ന ചുമർചിത്രങ്ങൾ കാണാം. ഓരോ ഹോട്ടലിനുമുണ്ട് വ്യത്യസ്തലും പുതുമയുമാർന്ന ചുമർചിത്രങ്ങൾ. ജീവിതത്തിൽ വർണ്ണങ്ങൾ നിറയ്ക്കാൻ ആഗ്രഹിക്കുന്ന ഹോങ്കോങ്ങിലെ ജനത അവിടേക്കു വരുന്ന സഞ്ചാരികൾക്കും അത് പകർന്നു നൽകുകയാണ്.

പാശ്ചാത്യ-ഏഷ്യൻ സംഗീതജ്ഞരുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന വിവിധ ചിത്രങ്ങളുടെ നിരകൾ കാഴ്ചക്കാരെ ക്ഷണിക്കും. സാംസ്ക്കാരിക ഹബ്ബുകളിൽ ആധുനിക സൗന്ദര്യശാസ്ത്രവും പരമ്പരാഗത കലാരൂപങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കാഴ്ചകളാവും. കലയും സംഗീതവും മുതൽ ഭക്ഷണം വരെ, എല്ലായ്‌പ്പോഴും സന്ദര്‍ശകരെ പ്രചോദിപ്പിക്കുന്ന എന്തെങ്കിലും സെൻട്രലിൽ ഉണ്ടാകും.


ഫ്രിഞ്ച് ക്ലബ്

സെൻട്രലിന്റെ തിരക്കിലും കോലാഹലങ്ങൾക്കുമിടയിലാണ് ഫിഞ്ച് ക്ലബ്. തവിട്ടുനിറമുള്ള ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച കെട്ടിടമാണിത്. സാഹിത്യം, ചിത്രരചന, സംഗീതം, നാടകം, മറ്റു ദൃശ്യകലകൾ, വാസ്തുകല എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്ന പുരാതന രീതിയായ നിയോക്ലാസിക്കൽ സംസ്‌ക്കാരമാണ് ഇവർ പിന്തുടരുന്നത്. 1984 ൽ ആരംഭിച്ച ക്ലബ് നഗരത്തിന്റെ എല്ലാ സാസ്‌ക്കാരിക പരിപാടികളിലും സാന്നിദ്ധ്യമറിയിക്കുന്നു.

പി.എം.ക്യു

ഔദ്യാഗികമായി പോലീസ് മാരീഡ് ക്വാർട്ടേഴ്‌സ് എന്നറിയപ്പെടുന്ന പി.എം.ക്യു നഗരത്തിലെ കലാകാരന്മാരുടേയും സാഹിത്യകാരന്മാരുടേയും താവളമാണ്.

സ്റ്റുഡിയോകൾ, ഡിസൈനർ ഉൽപ്പന്നങ്ങളുടെ ആകർഷണീയമായ ശേഖരണങ്ങൾ ഇവിടെയുണ്ട്. കൂടാതെ പ്രദർശനങ്ങളും ശില്‍പശാലകളും ഇവിടെ നടക്കുന്നു.

ഹോളിവുഡ് റോഡ്

ഹോങ്കോങ്ങിലെ ഏറ്റവും പുരാതനമായ സ്ട്രീറ്റാണ് ഹോളിവുഡ് റോഡ്. പുരാതനവും സമകാലീന ഏഷ്യൻ, പാശ്ചാത്യ കൃതികളും, ചരിത്രപരമായ വസ്തുക്കൾ ലഭിക്കുന്ന കടകളും ഹോളിവുഡ് റോഡിലുണ്ട്. സർഗ്ഗാത്മകവും സംഗീതാത്മകവുമായ ഒരുപാട് ചുമർചിത്രങ്ങളും കാണാം.

യെൻ ഗാലറി

ചൈനീസ് കലാകാരനായ ഫോങ് യുക് യാനാണ് യെൻ ഗാലറി നിർമ്മിക്കുന്നത്. ആധുനികവും സമകാലീനവുമായ ചൈനീസ് പെയിന്റിങ്ങുകളും ശിൽപ്പങ്ങളും ഈ ഗ്യാലറിയിൽ പ്രദർശിപ്പിക്കുന്നു. കൂടാതെ, ഐതിഹാസിക കലാകാരൻ വു ഗുവാങ്‌ഷോംഗിനെ പോലുള്ള ഇതിഹാസ ചിത്രകാരന്മാരുടെ രചനകളുമുണ്ട്. ഇവയെ കൂടാതെ ആധുനിക ചിത്രങ്ങളെ ഉൾക്കൊള്ളിക്കുന്ന പാർക് വ്യൂ ആർട് ഹോങ്കോങ്, ഹോങ്കോങ്ങിന്റെ പ്രകൃതിഭംഗി പകരുന്ന ലെ ഗാലറീ പാരീസ് 1839, കരിൽ വെബർ ഗാലറി എന്നിവയും സന്ദർശിക്കാം.

സായാഹ്നങ്ങൾ നിറമുള്ളതാക്കാനും ആഘോഷിക്കാനും ഒരുപാട് തെരുവു ചിത്രങ്ങളും സെൻട്രലിലുണ്ട്. ഹോങ്കോങ് പുരാണവും ചരിത്രവും വരച്ചെടുത്ത ചുമരുകളുടെ മുന്നിൽ നിന്ന് ഫോട്ടോയെടുക്കാനും സെൽഫി എടുക്കാനും നീണ്ടനിര തന്നെയാണ്.

Read More >>