അബുദാബിയില്‍ പുരാതന ഗ്രാമത്തിന്റെ തിരുശേഷിപ്പുകള്‍

യു.എ.ഇ.യുടെ മഹത്തായ പൈതൃകം പുതിയ തലമുറയ്ക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഇത്തരത്തിലുള്ള കണ്ടെത്തലുകൾ ഏറെ സഹായകരമാവും. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടന്ന പരിശോധന ശിലായുഗകാലഘട്ടത്തിലെ മനുഷ്യരുടെ ശില്പകലാവൈദഗ്ധ്യം, സാംസ്‌കാരിക രീതികൾ, കലകൾ, സാങ്കേതികതകൾ എന്നിവയെല്ലാം വെളിവാക്കുന്നതായിരുന്നു. ശിലകൊണ്ടുള്ള ഉറപ്പുള്ള വീടുകൾ നിർമ്മിച്ചാണ് ഇവർ താമസിച്ചിരുന്നത് എന്ന കണ്ടെത്തൽ ഇവരുടെ സാമൂഹികമായ ജീവിതത്തെക്കുറിച്ചുള്ള പഠനങ്ങളിലും വെളിച്ചം വീശുന്നുണ്ട്.

അബുദാബിയില്‍  പുരാതന ഗ്രാമത്തിന്റെ തിരുശേഷിപ്പുകള്‍

അബൂദാബി : യു.എ.ഇ തലസ്ഥാനമായ അബുദാബിയിൽ പുരാതന ഗ്രാമാവശിഷ്ടം കണ്ടെത്തി. അബൂദാബിയിൽ നിന്നും 160 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് മിർഫ ദ്വീപിനോട് ചേർന്നാണ് പുരാതന ഗ്രാമാവശിഷ്ടം കണ്ടെത്തിയത്. ശിലായുഗ കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന ഇതിൽ വീടുകളുടെയും ആളുകൾ സംഘമായി കഴിഞ്ഞിരുന്നതിന്റെയും ശേഷിപ്പുകളാണ് കണ്ടെത്തിയത്. 6500 മുതൽ 8000 വർഷത്തിന്റെ പഴക്കമാണ് ഇതിന് കണക്കാക്കപ്പെടുന്നത്. സമൃദ്ധമായ ഒരു ഭൂതകാലത്തിന്റെ ശേഷിപ്പുകളാണ് ഇവിടെനിന്ന് കണ്ടെത്തിയിട്ടുള്ളതെന്ന് അബുദാബി വിനോദ സഞ്ചാര സാംസ്‌കാരിക വകുപ്പ് ചെയർമാൻ മുഹമ്മദ് അൽ മുബാറഖ് പറഞ്ഞു.

യു.എ.ഇ.യുടെ മഹത്തായ പൈതൃകം പുതിയ തലമുറയ്ക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഇത്തരത്തിലുള്ള കണ്ടെത്തലുകൾ ഏറെ സഹായകരമാവും. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടന്ന പരിശോധന ശിലായുഗകാലഘട്ടത്തിലെ മനുഷ്യരുടെ ശില്പകലാവൈദഗ്ധ്യം, സാംസ്‌കാരിക രീതികൾ, കലകൾ, സാങ്കേതികതകൾ എന്നിവയെല്ലാം വെളിവാക്കുന്നതായിരുന്നു. ശിലകൊണ്ടുള്ള ഉറപ്പുള്ള വീടുകൾ നിർമ്മിച്ചാണ് ഇവർ താമസിച്ചിരുന്നത് എന്ന കണ്ടെത്തൽ ഇവരുടെ സാമൂഹികമായ ജീവിതത്തെക്കുറിച്ചുള്ള പഠനങ്ങളിലും വെളിച്ചം വീശുന്നുണ്ട്.

ഒരേ സ്ഥലത്ത് കഴിയാൻ ഇഷ്ടപ്പെടുന്നവരായിരുന്നു ഇവരെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടുതൽ കാറ്റും വെളിച്ചവും ലഭിക്കാൻ ഉയരം കൂടിയ സ്ഥലത്താണ് ഇവർ വീടുകൾ നിർമിച്ചിരുന്നതെന്നും മുബാറഖ് ചൂണ്ടിക്കാട്ടി. പ്രധാന ഭക്ഷണം മത്സ്യമായിരുന്ന ഇവർ ആരോഗ്യമുള്ളവരുമായിരുന്നു. 30 മുതൽ 50 വയസ്സ് വരെയാണ് ഇവർ ജീവിച്ചിരുന്നതെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

Next Story
Read More >>