മിജിംഗോ ദ്വീപ്

മിജിംഗോ ദ്വീപിനെക്കുറിച്ച് പറയാന്‍ ഏറെയുണ്ട്. ഉഗാണ്ടയുടെയും കെനിയയുടെയും ജലാതിര്‍ത്തിയിലാണു 49 സെന്റ് മാത്രമുള്ള ഈ ദ്വീപ് നിലകൊള്ളുന്നത്. 5 മദ്യശാലകളും കുറച്ചധികം രതികേന്ദ്രങ്ങളുമുള്ള ദ്വീപില്‍ അഞ്ഞൂറോളം ആളുകള്‍ താമസിക്കുന്നുണ്ട്. മീന്‍ പിടുത്തക്കാരുടെ പറുദീസയായ ദ്വീപിനു വേണ്ടി കെനിയയും ഉഗാണ്ടയും ഇപ്പോള്‍ തര്‍ക്കത്തിലാണു.

മിജിംഗോ ദ്വീപ്Migingo Island

മിജിംഗോ ദ്വീപ് : മിജിംഗോ ദ്വീപിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു. വിക്ടോറിയ തടാകത്തില്‍ ഉഗാണ്ട - കെനിയ ജലാതിര്‍ത്തിയില്‍ നിലകൊള്ളുന്ന ദ്വീപിനു വേണ്ടിയാണു ഇരുരാജ്യങ്ങളും വഴക്ക് കൂടുന്നത്. അര ഏക്കര്‍ തികച്ചില്ലാത്ത ഈ മണ്ണില്‍ അഞ്ഞൂറോളം മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. മീന്‍ പിടുത്തക്കാരുടെ പറുദീസയായി അറിയപ്പെടുന്ന മിജിംഗോയില്‍ അഞ്ച് മദ്യശാലകളും അനേകം രതിശാലകളുമുണ്ട്. ഉഗാണ്ട, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ മിന്‍ പിടുത്തക്കാര്‍ ഇടത്താവളമായും ഈ ദ്വീപിനെ ഉപയോഗിക്കുന്നു. തര്‍ക്കം മുറുകിയതോടെ, കെനിയന്‍ അധിക്യതരും ഉഗാണ്ടന്‍ അധിക്യതരും ഇടക്കിടെ നേരിട്ട് എത്തുന്നതിനാല്‍ , ദ്വീപിന്റെ ഒറ്റപ്പെട്ട ജീവിതത്തെ അത് സാരമായി ബാധിച്ചിട്ടുണ്ട്.

2009 ലാണു കെനിയയും ഉഗാണ്ടയും ദ്വീപിനു മേല്‍ അവകാശമുന്നയിച്ച് രംഗത്ത് വന്നത്. അന്ന് തൊട്ടിന്ന് വരെ അത് തുടരുകയും ചെയ്യുന്നു. ദ്വീപിന്റെ സ്വകാര്യതയേയും സ്വസ്ഥതയേയും അത് സാരമായി ബാധിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളിലേയും പോലീസ് ഇടക്കിടെ എത്തുന്നതാണു അതിലൊന്ന്.


1991 ലാണു ഈ തുരുത്തില്‍ ജനവാസം തുടങ്ങിയത്. കെനിയയില്‍ ഇവിടെയെത്തിയ ഡല്‍മാസ് ടെമ്പോ, ജോര്‍ജ്ജ് കിയാബേ എന്നീ മീന്‍പിടുത്തക്കാരാണു ഇവിടെ ആദ്യം താമസമാക്കിയത്. 2009-ലെ ഔദ്യോഗിക കണക്കനുസരിച്ച് ഇവിടെ 159 പേരാണു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത് 500ല്‍ അധികമാണെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.Read More >>