'ഉയിരിൻ നാഥനെ' എന്നു തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാശും മെറിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഞ്ചിന്‍ രാജാണ്.

'ഉയിരിൻ നാഥനെ': 'ജോസഫി'ലെ പുതിയ ​ഗാനം

Published On: 10 Nov 2018 4:44 AM GMT

ജോജു ജോര്‍ജ്ജിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'ജോസഫി'ലെ പുതിയ ​ഗാനം പുറത്തിറങ്ങി. 'ഉയിരിൻ നാഥനെ' എന്നു തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും മെറിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഞ്ചിന്‍ രാജാണ്.

ഹൃദയ സ്പർശിയായ ​ഗാനത്തിന് നല്ല ജനപ്പിന്തുണ ലഭിക്കുന്നുണ്ട്. ദിലീഷ് പോത്തന്‍, ജാഫര്‍ ഇടുക്കി, മാളവിക, മാധുരി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, അനില്‍ മുരളി, ഇടവേള ബാബു, എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഷാഹി കബീര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ മനേഷ് മാധവനാണ് ഛായാഗ്രാഹകന്‍.

Top Stories
Share it
Top