കണ്ണീരൊപ്പാൻ വന്നതല്ല ഞാൻ; പക്ഷെ കരയിക്കുന്നവൻെറയൊക്കെ തലയടിച്ച് പൊളിക്കും; 'കൽക്കി' ട്രെയ്‌ലർ ശ്രദ്ധ നേടുന്നു

ടോവിനോയുടെ കരിയറിലെ ആദ്യ മുഴുനീള മാസ്സ് കഥാപാത്രമാണ് കൽക്കി. അൻപറിവ്, ദിലീപ് സുബ്ബരായൻ, സുപ്രിം സുന്ദർ, മാഫിയ ശശി എന്നിവരാണ് കൽക്കിയിലെ സംഘട്ടന രം​ഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

കണ്ണീരൊപ്പാൻ വന്നതല്ല ഞാൻ; പക്ഷെ കരയിക്കുന്നവൻെറയൊക്കെ തലയടിച്ച് പൊളിക്കും; കൽക്കി ട്രെയ്‌ലർ ശ്രദ്ധ നേടുന്നു

സൂപ്പർ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളുമായി പ്രദർശനത്തിനൊരുങ്ങുന്ന ടൊവിനോ തോമസ് ചിത്രം കൽക്കിയുടെ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു. പ്രവീണ്‍ പ്രഭാറാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേർന്നാണ് നിർമ്മിക്കുന്നത് നിര്‍മ്മിക്കുന്നു. ടോവിനോയുടെ കരിയറിലെ ആദ്യ മുഴുനീള മാസ്സ് കഥാപാത്രമാണ് കൽക്കി. അൻപറിവ്, ദിലീപ് സുബ്ബരായൻ, സുപ്രിം സുന്ദർ, മാഫിയ ശശി എന്നിവരാണ് കൽക്കിയിലെ സംഘട്ടന രം​ഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

കുഞ്ഞിരാമായണം, എബി എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് കൽക്കി. രചന സുജിന്‍ സുജാതന്‍, പ്രവീണ്‍ പ്രഭാരം. ക്യാമറ ഗൗതം ശങ്കര്‍, എഡിറ്റര്‍ രഞ്ജിത്ത് കൂഴൂര്‍, ജോ പോളിന്റെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം നൽകുന്നു. 'കൽക്കി' ആഗസ്റ്റ് എട്ടിന് പ്രദർശനത്തിനെത്തും.

Read More >>